ആടുജീവിതത്തിനായി ജോര്‍ദാനിലേക്ക് തിരിച്ച് ബ്ലെസിയും സംഘവും! ഷൂട്ടിംഗില്‍ മാറ്റമില്ല

By Midhun Raj

പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി നേരത്തെ 30 കിലോയോളം ശരീരഭാരം കുറച്ചിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമ വലിയ ക്യാന്‍വാസിലാണ് എടുക്കുന്നത്. ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂള്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

aadujeevitham

ലോകമെമ്പാടും കൊറോണ ഭീതിയില്‍പ്പെട്ട സമയത്തും സിനിമയുടെ ഷൂട്ടിംഗിന് മാറ്റമുണ്ടാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൊറോണ കാരണം നേരത്തെ ചില സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ആടുജീവിതം ഷൂട്ടിംഗ് തുടരുമെന്ന് സംവിധായകന്‍ ബ്ലെസി തന്നെയാണ് അറിയിച്ചത്. ആഗസ്റ്റ് വരെ ജോര്‍ദാന്‍, അള്‍ജീരിയ, ഈജിപ്റ്റ്, ഇന്ത്യ തുടങ്ങിയിവിടങ്ങളില്‍ സിനിമയുടെ ചീത്രീകരണം ഉണ്ടാകുമെന്ന് സംവിധായകന്‍ അറിയിച്ചു.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആടുജീവിതം നോവലിനെ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ കുറച്ചു രംഗങ്ങള്‍ മുന്‍പേ തന്നെ ചിത്രീകരിച്ചിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നതും ബ്ലെസി ചിത്രത്തിലൂടെയാണ്. മുന്‍പേ തന്നെ രണ്ട് ഗാനങ്ങള്‍ സിനിമയ്ക്കുവേണ്ടി പൂര്‍ത്തിയാക്കിയതായി റഹ്മാന്‍ അറിയിച്ചിരുന്നു. ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണ് ആടുജീവിതം.

അമലാ പോളാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. നജീബിന്റെ ഭാര്യ സൈനുവായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ എത്തുന്നത്. അമലയ്ക്കു പുറമെ വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് പൃഥ്വിരാജിന്റെ ആടുജീവിതം വരുന്നത്. പൃഥ്വിരാജ് വലിയ പ്രതീക്ഷകളോടെ ചെയ്യുന്ന സിനിമ കൂടിയാണിത്.

ബ്ലെസിയും പൃഥ്വിരാജും ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നത്. മലയാളത്തില്‍ തന്മാത്ര, കാഴ്ച, പ്രണയം, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ബ്ലെസി. തന്മാത്ര, കാഴ്ച, പ്രണയം, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ബ്ലെസി.
ബ്ലെസിയുടെ സ്വപ്‌ന പദ്ധതി കൂടിയാണ് അണിയറയില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജ് ആരാധകരും വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

Read more about: prithviraj blessy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X