»   »  പൃഥ്വിരാജ് ചിത്രം എസ്ര കണ്ടാല്‍ പേടിക്കുമോ....സംവിധായകന്‍ പറയുന്നു

പൃഥ്വിരാജ് ചിത്രം എസ്ര കണ്ടാല്‍ പേടിക്കുമോ....സംവിധായകന്‍ പറയുന്നു

By: Pratheeksha
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാവുന്ന എസ്ര. മലയാളത്തിന് പുതുമയുളള  ദൃശ്യങ്ങളുമായെത്തുന്ന എസ്ര ഒരു ഹൊറര്‍ ത്രില്ലറെന്നു വിശേഷിപ്പിക്കാവുന്ന സിനിമയാണ്. നവാഗതനായ ജെ.കേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എസ്ര പ്രേക്ഷകരെ പേടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എടുത്ത സിനിനയല്ലെന്ന്  സംവിധായകന്‍  പറയുന്നു. പക്ഷേ ഒരു ഹൊറര്‍ ചിത്രത്തതിനു വേണ്ട എല്ലാ ചേരുവകളും എസ്രയിലുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Read more: മെലിഞ്ഞിരുന്നതിന് ചിലരെന്നെ പല്ലുകുത്തിയെന്നു വിളിച്ചു; ബോളിവുഡ് നടി

ezra-18-147

മലയാളത്തില്‍ ഇതിനു മുന്‍പ് ഇറങ്ങിയ സിനിമയുടെ സ്വഭാവമായിരിക്കില്ല എസ്രയ്‌ക്കെന്ന്  ജെ കെ പറയുന്നു. പേടിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തയിട്ടുണ്ടെങ്കിലും ഹൊറര്‍ ട്രാക്കിനപ്പപുറം ഒരു കഥപറയാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. മലയാള സിനിമ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ജതപശ്ചാത്തലത്തിലൊരുങ്ങുന്ന കഥയാണ് എസ്രയുടേത്. എസ്രയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജെ.കെ തന്നെയാണ്.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. പ്രിയാ ആനന്ദാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്. ടോവിനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍ തു
ടങ്ങിയവരാണ് മറ്റ്അഭിനേതാക്കള്‍.

English summary
prithviraj starrer ezra film director jay k says about the film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam