കാഞ്ചനെയേക്കാള്‍ ആലീസ് പൃഥ്വിരാജിനെ പ്രണയിക്കുമോ?
പ്രേക്ഷകരെ സന്തോഷിപ്പിക്കുകയും ഈറനണിയിപ്പിക്കുകയും ചെയ്ത എന്നു നിന്റെ മൊയ്തിന് ശേഷം പൃഥ്വിരാജ് വീണ്ടും ലൊക്കേഷനിലേക്ക്. ഛായഗ്രഹനായ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ജയിംസ് ആന്റ് ആലീസിലാണ് പൃഥ്വരാജ് എത്തുന്നത്. വേദികയാണ് നായിക. പൃഥ്വിരാജും വേദികയും ഒന്നിച്ചഭിനയിച്ച തമിഴ് ചിത്രമായ കാവിയ തലൈവാനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
പൃഥ്വിരാജിന്റെ വരാനിരിക്കുന്ന അമര്‍ അക്ബര്‍ ആന്റണിയാണ്. ഈ മാസം 16 ന് പുറത്തിറങ്ങും. പാവാടയുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്.

തിരക്കു പിടിച്ച ജീവിത്തതിനിടയില്‍ ദമ്പതിമാര്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ ജയിംസ് പരസ്യം ചെയ്യുന്നവരാണ് എന്നാല്‍ ആലിസ് ബാങ്ക് മേഖലയിലാണ് ജോലി ചെയ്യുന്നത്. രക്ഷിതാക്കളെ എതിര്‍ത്തുക്കൊണ്ട് രണ്ടുപേരും വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നു. ഇതിലൂടെ കടന്നു പോകുന്നത്.
ചിത്രത്തില്‍ സായ്കുമാര്‍,മഞ്ജു പിള്ള,നെടുമുടി വേണു,സിജോയ് വര്‍ഗ്ഗീസ് എന്നിവരും വേഷമിടുന്നു.ധാര്‍മിക ഫിലിമിന്റെ ബാനറില്‍ സുജിത്ത് എഴുതിയ കഥയ്ക്ക് ഡോ. എസ് ജനാര്‍ദ്ദനനാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications