പൃഥ്വിരാജിന്റെ അടുത്ത മാസ് ചിത്രം വരുന്നു! ഇത്തവണ ശാസ്ത്രഞ്ജനായിട്ടാണ് വരവ്, കൂട്ടിന് ഇവരുമുണ്ട്!!
ഈ വര്‍ഷം പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെച്ച പൃഥ്വിരാജ് ചിത്രം രണം സെപ്റ്റംബര്‍ ആറിന് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. വ്യത്യസ്ത പ്രതികരണങ്ങള്‍ ലഭിച്ച സിനിമ ഇപ്പോഴും തിയറ്ററുകളില്‍ മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ മറ്റൊരു പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ഒന്നിച്ച് നിര്‍മ്മിക്കുന്ന സയന്‍സ് ഫിഷന്‍ ചിത്രമാണ് നയന്‍. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമ സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാരിക്കുകയാണ്.

നയന്റെ റിലീസിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിത നവംബര്‍ പതിനാറിന് സിനിമ റിലീസിനെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സിനിമയുടെ റിലീസിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മംമ്്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പ്രകാശ് രാജാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതും കൊണ്ട് ലൂസിഫര്‍ ഇതിനകം തന്നെ ഹിറ്റാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിന് ശേഷമാണ് പൃഥ്വി അടുത്ത സിനിമയിലേക്ക് നീങ്ങുക.


Click it and Unblock the Notifications











