»   » പൃഥ്വിരാജിന്റെ ഹൊറര്‍ ത്രില്ലര്‍ ഇസ്രയില്‍, ഫഹദിന്റെ വില്ലനെ തെരഞ്ഞെടുക്കാന്‍ കാരണം?

പൃഥ്വിരാജിന്റെ ഹൊറര്‍ ത്രില്ലര്‍ ഇസ്രയില്‍, ഫഹദിന്റെ വില്ലനെ തെരഞ്ഞെടുക്കാന്‍ കാരണം?

Posted By:
Subscribe to Filmibeat Malayalam

നവാഗതനായ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ഇസ്രയില്‍ പൃഥ്വിരാജിനൊപ്പം സുജിത്ത് ശങ്കറും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദിന്റെ വില്ലനായി അഭിനയിച്ച സുജിത്ത് ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

പൃഥ്വിരാജിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷമാണ് സുജിത്ത് കൈകാര്യം ചെയ്യുന്നത്. ഒരു മികച്ച നടന്‍ തന്നെ ആ കഥാപാത്രം അവതരിപ്പിക്കണമെന്നതുക്കൊണ്ടാണ് സുജിത്തിനെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നുമാണ് സംവിധായകന്‍ ജയകൃഷ്ണന്‍ പറയുന്നത്.

sujith-01

പ്രിയ ആനന്ദാണ് ചിത്രത്തില്‍ പൃഥ്വരാജിന്റെ നായികയായി എത്തുന്നത്. പ്രതാപ് പോത്തനും പ്രധാന റോളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. മെയ് യിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

ഇപ്പോള്‍ ജീത്തു ജോസഫിന്റെ ഊഴം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. ഓണത്തിനാണ് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക.

English summary
Prithviraj, Sujith Shankar in Jayakrishanan's new film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam