സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥി നായകന്‍
ഛായാഗ്രാഹകനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു.ചിത്രത്തില്‍ പൃഥ്വി കുടുംബനാഥന്റെ വേഷമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ കഥ തയ്യാറാക്കിയത് സുജിത് തന്നെയാണ്. ഡോ. എസ് ജനാര്‍ദ്ധനനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ധാര്‍മിക് ഫിലിംസാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രവും നിര്‍മിക്കുന്നത്.

ചിത്രത്തിലെ നായികയോയോ മറ്റ് അഭിനേതാക്കളേയോ തീരുമാനിച്ചിട്ടില്ല. ജൂണ്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തിരുവനന്തപുരം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാമറ ചെയ്യുന്നതി സുജിത് ആയിരിക്കും.
ദൃശ്യം, സിറ്റി ഒഫ് ഗോഡ്, മോളി ആന്റി റോക്ക്‌സ്, മെമ്മറീസ്, സെവന്‍ത് ഡേ, പാപനാശം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ്


Click it and Unblock the Notifications











