അന്ന് പൃഥ്വിയുടെ ക്യാമറമാന്‍, ഇന്ന് സംവിധായകന്‍

By Aswathi

അങ്ങനെ വെള്ളിത്തിരയില്‍ ഒരു ഛയാഗ്രഹകന്‍ കൂടെ സംവിധാനത്തിലേക്ക് തിരിയുന്നു. പൃഥ്വിരാജ് നായകനായ സിറ്റി ഓഫ് ഗോഡ്, മോളി ആന്റ് ദി റോക്‌സ്, മെമ്മറീസ്, സെവന്‍ത് ഡേ തുടങ്ങി ചിത്രങ്ങള്‍ക്ക് ക്യാമറമാനായി പ്രവര്‍ത്തിച്ച സുജിത്ത് വാസുദേവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ പൃഥ്വി തന്നെയായിരിക്കും.

പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ഡോ. എസ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ജൂണില്‍ തുടങ്ങും. ചിത്രത്തിന്റെ പേരോ, നായികയെയോ മറ്റ് അഭിനേതാക്കളയോ തീരുമാനിച്ചിട്ടില്ല.

prithviraj-sujith-vasudev

മിനിസ്‌ക്രീനില്‍ ചാനല്‍ പരിപാടികള്‍ക്ക് ക്യാമറമാനായി തുടങ്ങിയ സുജിത്ത് 'ചേകവര്‍' എന്ന ചിത്രത്തിലൂടെയാണ് ബിഗ്‌സ്‌ക്രീനിലെത്തുന്നത്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന 'ദൃശ്യ'മുള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച പരിചയവുമായാണ് സുജിത്ത് തന്റെ ആദ്യ സംവിധാനത്തിലേക്ക് കടക്കുന്നത്.

സച്ചിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സുജിത്ത്. 'അമര്‍ അക്ബര്‍ ആന്റണി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ സജിത്ത് തന്റെ ചിത്രത്തിലേക്ക് കടക്കും.

പൃഥ്വിരാജിനും ഇപ്പോള്‍ നല്ല തിരക്കാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഡബിള്‍ ബാരല്‍' എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇപ്പോള്‍ പൃഥ്വി. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനും ഷാജി നടേശനും നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിയെ കൂടാതെ ആസിഫ് അലി, ആര്യ, സണ്ണിവെയിന്‍ തുടങ്ങിയ യുവതാരങ്ങളും അണി നിരക്കുന്നു. അത് കഴിഞ്ഞാല്‍ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'പാവാട' എന്ന ചിത്രത്തിലേക്ക് കടക്കും. ഈ ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പമെത്തുന്നത് ശോഭനയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X