»   » ഹാട്രിക് വിജയത്തിന് ശേഷം പൃഥ്വിരാജ് മൂന്ന് ഗെറ്റപ്പില്‍

ഹാട്രിക് വിജയത്തിന് ശേഷം പൃഥ്വിരാജ് മൂന്ന് ഗെറ്റപ്പില്‍

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് നാദിര്‍ഷയുടെ സംവിധാനത്തിലെ അമര്‍ അക്ബര്‍ അന്തോണി റിലീസ് ചെയ്യുന്നത്. ചിത്രവും സൂപ്പര്‍ ഹിറ്റായി മാറി. ഇപ്പോഴിതാ അനാര്‍ക്കലിയും സൂപ്പര്‍ ഹിറ്റിലേക്ക്. അങ്ങനെ തുടര്‍ച്ചയായി പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായിരിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സോടെ പ്രദര്‍ശനം തുടരുന്ന എന്ന് നിന്റെ മൊയ്തീന്‍ 50 കോടി ക്ലബ്ബില്‍ കവിഞ്ഞു.

ഈ ഹാട്രിക് വിജയത്തിന് ശേഷം സുജിത്ത് വാസുദേവിന്റെ ജെയിംസ് ആന്റ് ആലീസില്‍ പൃഥ്വി മൂന്ന് ഗെറ്റപ്പില്‍ എത്തുന്നുവത്രേ. ജിജോ ആന്റണിയുടെ ഡാര്‍വ്വിന്റെ പരിണാമത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷമായിരിക്കും ജെയിംസ് ആന്റ് ആലീസിലേക്ക് കടക്കുക. കൊച്ചി, ആലപ്പുഴ, പീരുമേഡ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. തുടര്‍ന്ന് വായിക്കൂ..

ഹാട്രിക് വിജയത്തിന് ശേഷം പൃഥ്വിരാജ് മൂന്ന് ഗെറ്റപ്പില്‍

തുടര്‍ച്ചയായ മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വരാജിന്റെ പാവാട എന്ന ചിത്രമാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനൊപ്പം അനൂപ് മേനോന്‍, ആശാ ശരത്, മിയ ജോര്‍ജ്ജ് എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്ന് വരികയാണ്.

ഹാട്രിക് വിജയത്തിന് ശേഷം പൃഥ്വിരാജ് മൂന്ന് ഗെറ്റപ്പില്‍

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

ഹാട്രിക് വിജയത്തിന് ശേഷം പൃഥ്വിരാജ് മൂന്ന് ഗെറ്റപ്പില്‍

ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്. ചിത്രത്തില്‍ പൃഥ്വിരാജ് മൂന്ന് ഗെറ്റപ്പില്‍ എത്തുന്നു.

ഹാട്രിക് വിജയത്തിന് ശേഷം പൃഥ്വിരാജ് മൂന്ന് ഗെറ്റപ്പില്‍

വേദികയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്.

English summary
Prithviraj in sujith vasudev's James & Alice.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam