ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍ മലയാളത്തില്‍, നായകനായി പൃഥ്വിരാജ് സുകുമാരന്‍

By Midhun Raj

ആയുഷ്മാന്‍ ഖുറാനയുടെ ബോളിവുഡ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്. മോളിവുഡ് റീമേക്കില്‍ ആയുഷ്മാന്റെ റോളില്‍ പൃഥ്വിരാജ് സുകുമാരനാണ് എത്തുന്നത്. 2018ലാണ് ആയുഷ്മാന്‍ നായക വേഷത്തില്‍ അഭിനയിച്ച അന്ധാദുന്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ആയുഷ്മാനൊപ്പം രാധിക ആപ്‌തേ, തബു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അതേസമയം അന്ധാദുന്‍ മലയാളത്തില്‍ ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

prithviraj,

റീമേക്ക് ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മംമ്താ മോഹന്‍ദാസ്, അഹാന കൃഷ്ണ, ശങ്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരിടവേളയ്ക്ക് ശേഷം പഴയകാല നടന്‍ ശങ്കര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അന്ധാദുന്റെ മലയാളം അടക്കമുളള റീമേക്ക് പതിപ്പുകളെല്ലാം വന്‍തുകയ്ക്കാണ് നേരത്തെ വിറ്റുപോയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നുണ്ട്. നേരത്തെ അന്ധാദുനിലെ പ്രകടനത്തിനാണ് ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത്.

കൂടാതെ മികച്ച സിനിമയ്ക്കുളള ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടിയിരന്നു. മികച്ച പ്രതികരണത്തോടൊപ്പം ലോകമെമ്പാടുനിന്നും 400കോടിയിലധികം കളക്ഷനും ആയുഷ്മാന്‍ ചിത്രം നേടിയിരുന്നു. കാഴ്ചയില്ലാത്ത പിയാനോ പ്ലെയറുടെ വേഷത്തിലാണ് അന്ധാദുനില്‍ ആയുഷ്മാന്‍ ഖുറാന അഭിനയിച്ചത്. നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസിലാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അരുവി താരം അദിഥി ബാലന്‍ നായികയാവുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്താണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. കോള്‍ഡ് കേസിന് പിന്നാലെ കുരുതി എന്ന ചിത്രവും പൃഥ്വിയുടെതായി വരാനിരിക്കുന്ന സിനിമയാണ്. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യൂവും മുരളി ഗോപിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമാകും പൃഥ്വി അന്ധാദുന്‍ റീമേക്കില്‍ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൈനിറയെ സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റ് സിനിമകളും ചെറിയ ബഡ്ജറ്റ് സിനിമകളും അടക്കം നടന്റെതായി വരുന്നുണ്ട്. കൂടാതെ പൃഥ്വിരാജിന്റെ ലൂസിഫര്‍ രണ്ടാം ഭാഗത്തിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X