ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
പൃഥ്വിരാജ്, ടൊവിനോ തോമസ് ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഇരുവരും മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമകള്‍ക്കൊപ്പം ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഇവര്‍. പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനാണ് ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രം. പ്രണയചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് എസ്ര, ലൂസിഫര്‍ പോലുളള ചിത്രങ്ങളിലും പൃഥ്വിയും ടൊവിനോയും ഒന്നിച്ചിരുന്നു. ലൂസിഫറിലെ സയിദ് മസൂദും, ജതിന്‍ രാംദാസുമെല്ലാം പൃഥ്വിയുടെയും ടൊവിനോയുടെതുമായി തരംഗമായ കഥാപാത്രങ്ങളാണ്. അതേസമയം താരങ്ങളുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒന്നിച്ചുളള വര്‍ക്കൗട്ടിനിടെ എടുത്ത ചിത്രങ്ങളാണ് പൃഥ്വിയും ടൊവിനോയും പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം രണ്ട് പേരും നല്‍കിയ ക്യാപ്ഷനുകളും ശ്രദ്ധേയമായിരുന്നു. സയ്യിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒരുമിച്ച് എന്നാണ് പൃഥ്വി ടൊവിക്കൊപ്പമുളള ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്. ചേട്ടനൊപ്പം അനിയനും രസകരമായ ക്യാപ്ഷനുമായി എത്തി.

ഇംഗ്ലീഷില്‍ ഒരു ക്യാപ്ഷന്‍ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു എന്നാണ് പൃഥ്വിരാജിനൊപ്പമുളള ചിത്രത്തിന് ടൊവിനോ കുറിച്ചത്. അതേസമയം ഇവരുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ സിനിമാലോകവും ആരാധകരുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍, മുരളി ഗോപി, ശ്രീനിഷ് അരവിന്ദ്, ഗൗരി നന്ദ, ശിവദ എന്നീ താരങ്ങളാണ് ആരാധകര്‍ക്കൊപ്പം കമന്റുകളുമായി എത്തിയത്.

പൃഥ്വിരാജും ടൊവിനോയും ഒന്നിച്ചുളള പുതിയ സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫര്‍ 2 എമ്പുരാനില്‍ ഇരുവരും വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരുളളത്. ലൂസിഫര്‍ വമ്പന്‍ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

മോഹന്‍ലാലിന്‌റെ ഖുറേഷി അബ്രഹാമിന്റെ കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുക. ആദ്യ ഭാഗത്തിനേക്കാളും വലിയ ക്യാന്‍വാസില്‍ ആയിരിക്കും ലൂസിഫറിന് രണ്ടാം ഭാഗം ഒരുക്കുകയെന്ന് മുന്‍പ് പൃഥ്വി പറഞ്ഞിരുന്നു. നിലവില്‍ സിനിമയുടെ എഴുത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.

അതേസമയം അഭിനയ തിരക്കുകളിലാണ് പൃഥ്വിയും ടൊവിനോയും ഇപ്പോഴുളളത്. തുടര്‍ച്ചയായാണ് ഇവരുടെ സിനിമകളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ ചില പുതിയ സിനിമകളുടെ പ്രഖ്യാപനവും നടന്നിരുന്നു. നിലവില്‍ എറ്റവും കൂടുതല്‍ സിനിമകള്‍ മലയാളത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന രണ്ട് താരങ്ങളാണ് പൃഥ്വിരാജും ടൊവിനോയും. അഭിനയത്തിന് പുറമെ അടുത്തിടെ നിര്‍മ്മാണ മേഖലയിലും തുടക്കം കുറിച്ചിരുന്നു ടൊവിനോ. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് നടന്‍ സിനിമകള്‍ നിര്‍മ്മിക്കുക.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











