സച്ചി ഇത് നിനക്ക് വേണ്ടി, വിലായത്ത് ബുദ്ധയുമായി പൃഥ്വിരാജും ടീമും
പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍. അയ്യപ്പനും കോശിയും പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്ന വേളയിലാണ് സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ തന്റെ ആദ്യ ചിത്രം സമര്‍പ്പിച്ച് ജയന്‍ വിലായത്ത് ബുദ്ധയുമായി എത്തുന്നത്.

'' അയ്യപ്പനും കോശിയുടെയും ഒരു വര്‍ഷം, ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു, ഇത് നിനക്കുവേണ്ടിയാണ് സഹോദരാ, സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ''. ഈ വരികള്‍ കുറിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് സോഷ്യല്‍മീഡയയില്‍ പങ്കുവെച്ചത്.
ജി ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്. രാജേഷ് പിന്നാടനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനവും ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
സിംപിള്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം അമല പോള്‍, ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
Recommended Video
പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എൻ . എം.ആർട്ട് ഡയറക്ടർ മോഹൻദാസ്, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, മേക്കപ്പ് റൊണെക്സ് സേവ്യർ,കോസ്ട്യും സുജിത് സുധാകരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ അസോസിയേറ്റ്സ് റിനിത് ഇളമാട് മൻസൂർ റഷീദ്. ലൈൻ പ്രൊഡ്യൂസർ സീതാലക്ഷ്മി, സ്റ്റിൽസ് സിനറ്റ് സേവ്യർ.പി ആർ. ഒ മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയില്‍.


Click it and Unblock the Notifications











