പൃഥ്വിരാജിന്‌റെ പിറന്നാളിന് സദ്യയൊരുക്കി മല്ലികാ സുകുമാരന്‍! മകനൊപ്പമുളള ചിത്രം വൈറല്‍
പൃഥ്വിരാജ് സുകുമാരന്റെ 38ാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആരാധകരും സിനിമാ ലോകവും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. നിരവധി പേരാണ് സൂപ്പര്‍താരത്തിന് ജന്മദിനാശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരത്തിന് ഇത്തവണത്തെ പിറന്നാള്‍ സ്‌പെഷ്യലായിരുന്നു. പൃഥ്വി സിനിമയില്‍ പതിനെട്ട് വര്‍ഷം തികച്ച വര്‍ഷം കൂടിയാണ് 2020. നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഒന്നിലധികം ചിത്രങ്ങള്‍ നടന്റെതായി ലോക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം അമ്മ മല്ലികാ സുകുമാരനൊപ്പം സദ്യ കഴിച്ചാണ് പൃഥ്വിരാജ് പിറന്നാള്‍ ആഘോഷിച്ചത്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ മക്കളെ കാണാന്‍ കിട്ടുന്നില്ല എന്ന് സ്ഥിരം പരാതി പറയുന്ന മല്ലികാ സുകുമാരന് ഇത്തവണ മകന്റെ പിറന്നാളിന് കൂടാനായി. പൃഥ്വിരാജിനൊപ്പമുളള മല്ലികാ സുകുമാരന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പൃഥ്വിയുടെ പിറന്നാളിന് സദ്യ കഴിക്കുന്ന മല്ലികാ സുകുമാരന്റെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പൃഥ്വിരാജിന്റെ ആരാധക ഗ്രൂപ്പുകളിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം ആടുജീവിതം കഥാപാത്രത്തിന്റെ രൂപത്തിലാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്ക് ഒരുക്കിയിരുന്നത്. ഭാര്യ സുപ്രിയയും മകള്‍ അലംകൃതയുമാണ് ഡാഡയ്ക്കായി കേക്ക് സമ്മാനിച്ചത്. അയ്യപ്പനും കോശിയിലെ ഗാനം ആലപിച്ചുകൊണ്ടായിരുന്നു നഞ്ചിയമ്മ പൃഥ്വിയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയ വീഡിയോയിലൂടെ മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തും മറ്റു സിനിമാ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ നടന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, നരേന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. അതേസമയം ബ്ലെസി സംവിധാനം ചെയ്യുന്ന ആടൂജീവിതമാണ് പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമ.
Recommended Video
ലോക്ഡൗണ്‍ കാലത്താണ് സിനിമയുടെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. സിനിമയ്ക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് സൂപ്പര്‍താരം നടത്തിയത്. ആടുജീവിതത്തിന് പുറമെ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ നിരവധി സിനിമകള്‍ പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications