ലൂസിഫറിന് ശേഷം അടുത്ത ചിത്രം ബോളിവുഡിൽ...!! വെളിപ്പെടുത്തി പൃഥ്വിരാജ്, കാണൂ
പൃഥ്വിരാജ്- മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്നി പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ലൂസിഫർ.
Recommended Video

യൂത്തിന്റെ ഇടയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് പൃഥ്വിരാജ്. സിനമയോടുളള താരത്തിന്റെ സമർപ്പണ മനോഭാവമാണ് പൃഥ്വിയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. നടൻ എന്ന നവിലയിൽ പൃഥ്വിയുടെ പേര് ബോളിവുഡിൽ വരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിത താരം സംവിധാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. . മോഹൻലാലിലൂടെയാണ് താരത്തിന്റെ കന്നി ചുവട് വയ്പ്പ്.

പൃഥ്വിരാജ്- മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്നി പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുകയാണ്. ഇത് താരം തന്നെയാണ് പ്രേക്ഷകരെ അറിയിക്കുകയും ചെയ്തു.. ചിത്രത്തിന്റെ ബാക്കി വർക്കുകൾക്ക് പുരോഗമിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. പൃഥ്വി സംവിധായകന്റെ കുപ്പായം ധരിച്ചത് താരത്തിന്റെ ആരാധകർക്കിടയിൽ ആഘോഷമായിരുന്നു. ഇപ്പോഴിത താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ ഫാൻസിനെ അവേശത്തിലാഴ്ത്തിയിട്ടുണ്ട്.
ഹിന്ദിയിൽ ഒരു ചിത്രം എടുക്കുമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു ബോളിവുഡിൽ ചിത്രം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. അധികം വൈകാതെ സംഭവിക്കട്ടെയെന്നും താരം പറഞ്ഞു. പിടി ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വ്യക്തിമാക്കിയത്. കൂടാതെ തന്നെ ആകർഷിക്കുന്ന തരത്തിലുളള തിരക്കഥ ലഭിക്കാത്തത് കൊണ്ടാണ് ബോളിവുഡിൽ അഭിനയിക്കാത്തതെന്നും താരം കൂട്ടിച്ചേർത്തു. മികച്ച തിരക്കഥ ലഭിച്ചാൽ അഭിനയിക്കുക തന്നെ ചെയ്യുമെന്നും പൃഥ്വി പറഞ്ഞു.


Click it and Unblock the Notifications