ലൂസിഫറിന് നല്‍കിയ ഗംഭീര വരവേല്‍പ്പ്! ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ച് പൃഥ്വിരാജ്
മോഹന്‍ലാലിന്റെ ലൂസിഫറില്‍ തിയ്യേറ്ററുകളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയുടെ റിലീസ് ദിവസം ആരാധകരാണ് ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം എല്ലാവരും ആഘോഷമാക്കിയിരുന്നു.
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മാസും ക്ലാസും ചേര്‍ന്നുളെളാരു സിനിമയാണ് ലൂസിഫറെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ മേക്കിങ്ങിനെയുമാണ് എല്ലാവരും പ്രശംസിക്കുന്നത്. അതേസമയം ലൂസിഫര്‍ വന്‍വിജയമാക്കിയ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ച് പൃഥ്വി എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

ലൂസിഫറിനെ ഏറ്റെടുത്ത് പ്രേക്ഷകര്‍
ലൂസിഫര്‍ കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നത്. അമിത പ്രതീക്ഷകളില്ലാതെയാണ് എല്ലാവരും ചിത്രം കാണാനായി പോയിരുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് മാത്രമാണ് അണിയറക്കാര്‍ മുന്‍പ് അറിയിച്ചിരുന്നത്. സിനിമയ്ക്ക് ഓവര്‍ ഹൈപ്പ് കൊടുക്കാതിരുന്നതും ലൂസിഫറിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ലാലേട്ടന്റെ മുന്‍ ചിത്രത്തില്‍നിന്നും വ്യത്യസ്തമായി ഇത്തവണ മികച്ച പ്രതികരണങ്ങളാണ് ലൂസിഫറിനെക്കുറിച്ച് എല്ലാവരും പങ്കുവെച്ചിരുന്നത്.

പൃഥ്വിരാജിന്റെ വിജയം
പൃഥ്വിരാജ് സുകുമാരന്‍ എന്ന മോഹന്‍ലാല്‍ ഫാനിന്റെ സിനിമ തന്നെയാണ് ലൂസിഫറെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. മുരളി ഗോപിയുടെ മികച്ചൊരു തിരക്കഥയില്‍ പിന്‍ബലത്തില്‍ അതിലും മികവുറ്റ രീതിയാണ് പൃഥ്വിരാജ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. പുതിയ സിനിമകളുടെ തിരക്കുകള്‍ക്കിടയിലും തന്റെ ഏറെ നാളത്തെ സംവിധാന മോഹം പൃഥ്വി സാക്ഷാത്കരിക്കുകയായിരുന്നു. ലൂസിഫറിന്റെ റിലീസ് ദിനം സിനിമ പിതാവ് സുകുമാരന് പൃഥ്വി സമര്‍പ്പിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു.

മൂന്ന് വര്‍ഷത്തെ കഠിനാദ്ധ്വാനം
പഴയ വിന്റേജ് മോഹന്‍ലാലിനെ തിരിച്ചു തന്നതിനായിരുന്നു പൃഥ്വിരാജിനെ ആരാധകരെല്ലാം അഭിനന്ദിച്ചിരുന്നത്. ലാലേട്ടനെന്ന സൂപ്പര്‍ താരത്തെ പൂര്‍ണമായും ലൂസിഫറിലൂടെ തിരികെ കൊണ്ടുവരാന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു. പേട്ട എന്ന രജനി ചിത്രം കാര്‍ത്തിക്ക് സുബ്ബരാജ് സമ്മാനിച്ചതു പോലെയാണ് ലൂസിഫര്‍ ആരാധകര്‍ക്ക് അനുഭവപ്പെട്ടത്. സ്റ്റീഫന്‍ നെടുമ്പളളിയെന്ന എന്ന കഥാപാത്രമായി ലാലേട്ടന്‍ തകര്‍ത്താടിയെന്നു തന്നെ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം ലൂസിഫറിന് നല്‍കിയ മികച്ച സ്വീകരണത്തിന് നന്ദിയറിയിച്ച് പൃഥ്വിരാജ് എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. ലൂസിഫറിന്റെ ആദ്യ ഷോ ആരാധകര്‍ക്കൊപ്പവും ലാലേട്ടനൊപ്പവും ഇരുന്നായിരുന്നു പൃഥ്വി കണ്ടത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണങ്ങള്‍ വന്നതോടെ സിനിമ ഹിറ്റായി മാറുമെന്ന് എല്ലാവരും ഉറപ്പിച്ചു. തന്റെ ആദ്യ സംവിധാന സംരഭം തന്നെ വലിയ വിജയമാക്കിയതിനായിരുന്നു ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് പൃഥ്വി എത്തിയിരുന്നത്.
കാണൂ


Click it and Unblock the Notifications