എമ്പുരാന്‍റെ പുതിയ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്, കമന്‍റുമായി സുപ്രിയയും ടൊവിനോ തോമസും

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്പുരാന്‍. ലൂസിഫര്‍ വന്‍വിജയമായി മാറിയതിന് പിന്നാലെയായാണ് പൃഥ്വിരാജും സംഘവും എമ്പുരാനെക്കുറിച്ച് പ്രഖ്യാപിച്ചത്. എമ്പുരാനെ എന്ന ഗാനും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. അഭിനേതാവായി തുടക്കം കുറിച്ചപ്പോള്‍ മുതല്‍ത്തന്നെ സംവിധായകനായി എത്തുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനായി സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുമെന്നും താരം പറഞ്ഞിരുന്നു.

പൃഥ്വിരാജിന്റെ സിനിമാജീവിതം 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മധുരപ്പതിനെട്ടില്‍ പൃഥ്വി എന്ന പേരില്‍ സൂര്യ ടിവി താരത്തിനായി പ്രത്യേക പരിപാടി ഒരുക്കിയിരുന്നു. പൃഥ്വിരാജിനോട് ഏറരെ അടുപ്പമുള്ളവരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറഞ്ഞ് വാചാലരാവുകയായിരുന്നു പലരും. കരിയറിലെ വഴിത്തിരിവായി മാറിയ ലൂസിഫറിനെക്കുറിച്ചും സംസാരിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

എമ്പുരാനെ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ചാണ് താരം കുറിച്ചിട്ടുള്ളത്.ഒരുപക്ഷേ ഞാൻ ആദ്യമായി എമ്പുരാനെ കണ്ട ദിവസം, ഇത് ആരംഭിക്കാൻ ഞാനും കാത്തിരിക്കുകയാണ്, ഒരു ആരാധകനെന്ന നിലയിലും ചലച്ചിത്രകാരനെന്ന നിലയിലുമെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. മുരളി ഗോപിക്കൊപ്പം നില്‍ക്കുന്നതിന്‍റെ ഫോട്ടോയും പൃഥ്വി പോസ്റ്റ് ചെയ്തിരുന്നു.

Prithviraj

മുരളി ഗോപിയെ ടാഗ് ചെയ്തായിരുന്നു പൃഥ്വിരാജ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ആദ്യ കമന്റും അദ്ദേഹത്തിന്റേതായിരുന്നു. സുഹൃത്ത് മാത്രമല്ല സഹോദരതുല്യമായ ബന്ധമാണ് ഞങ്ങളുടേതെന്നായിരുന്നു പൃഥ്വിരാജ് നേരത്തെ പറഞ്ഞത്. മുരളിയുമായുള്ള കെമിസ്ട്രിയെക്കുറിച്ച് പറഞ്ഞും പൃഥ്വി വാചാലനായിരുന്നു. മുരളിക്കും പൃഥ്വിക്കും ആശംസകള്‍ അറിയിച്ചായിരുന്നു സുപ്രിയ മേനോന്‍ എത്തിയത്.

ടൊവിനോ തോമസും പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിരുന്നു. രാംദാസ് വാര്യരുടെ മകനായ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു ടൊവിനോ തോമസ് അവതരിപ്പിച്ചത്. മുണ്ടുടുക്കാനും അറിയാം, വേണ്ടിവന്നാല്‍ അത് മടക്കി കുത്താനും അറിയാം എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂസിഫറിന് ശേഷം രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ ജതിന്റെ വരവ് എങ്ങനെയായിരിക്കുമെന്നുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു.

Recommended Video

ലൂസിഫര്‍ 2 എമ്പുരാന്‍ പ്രഖ്യാപിച്ചു! | Lucifer 2 Empuraan Announced | Filmibeat Malayalam

പൃഥ്വിരാജ് ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ അത് ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു ടൊവിനോ തോമസ് പറഞ്ഞത്. സെവന്‍ത് ഡേയിലൂടെ തുടങ്ങിയ പരിചയമായിരുന്നു ഇവരുടേത്. ടൊവിനോയെ കാണുന്നതിന് വേണ്ടിയാണ് താന്‍ എബിസിഡി കണ്ടതെന്നും നേരത്തെ പൃഥ്വി പറഞ്ഞിരുന്നു. എമ്പുരാന്‍ തുടങ്ങാന്‍ പൃഥ്വിരാജ് മാത്രമല്ല ആരാധകരും കാത്തിരിപ്പിലാണ്. പുതിയ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് പ്രതീക്ഷ പങ്കുവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X