»   » കരണ്‍ ജോഹറിനെ ഞെട്ടിച്ച ടിയാന്‍!!! അഭിനന്ദനവുമായി ട്വീറ്റ്!!!

കരണ്‍ ജോഹറിനെ ഞെട്ടിച്ച ടിയാന്‍!!! അഭിനന്ദനവുമായി ട്വീറ്റ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമകള്‍ ഒന്നിന് പിറകെ ഒന്നായി ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്കമാലി ഡയറീസിന് പിന്നാലെ മറ്റൊരു ബോളിവുഡ് സംവിധായകന്റെ അഭിനന്ദനം നേടിയിരിക്കുകയാണ് മലയാള സിനിമ. 

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ടിയാന്റെ ടീസറിനാണ് ബോളിവുഡില്‍ നിന്നും അഭിനന്ദനം ലഭിച്ചിരിക്കുന്നത്. കരണ്‍ ജോഹറാണ് ടിസര്‍ കണ്ട് തന്റെ അഭിനന്ദനം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ടിയാന്റെ ടീസര്‍ അതിശയിപ്പിക്കുന്നുവെന്ന് കരണ്‍ ജോഹര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. പൃഥ്വിരാജിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൃഥ്വി അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

കരണ്‍ ജോഹര്‍ ആദ്യമായിട്ടല്ല ഒരു മലയാളി താരത്തെ അഭിനന്ദിക്കുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനായി അഭിനയിച്ച ഓദെ കണ്‍മണി കണ്ട് ശേഷം അദ്ദേഹം ദുല്‍ഖറിന്റെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു.

അസ്‌ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കട്ടിനുമപ്പുറം ആര്‍ക് ലൈറ്റുകളില്‍ നിന്നും സെറ്റുകളില്‍ നിന്നും അകലെ അസ്‌ലന്റെ ഓരോ ഭാവപ്രകടനവും ഓരോ വാക്കുകളില്‍ തന്നില്‍ നില്‍ക്കുന്നുവെന്ന് പൃഥ്വി പറഞ്ഞിരുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററിലെത്തും. ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്ത് വിട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ കാണുന്നത്. ഇന്ദ്രജിത്തിന് നായകനാക്കി ഒരുക്കിയ കാഞ്ചിയാണ് ജിഎന്‍ കൃഷ്ണകുമാര്‍ ഒടുവിലായി സംവിധാനം ചെയ്ത സിനിമ.

ടിയാന്‍ അഭിനന്ദനമറിയിച്ചുള്ള കരണ്‍ ജോഹറിന്റെ ടീറ്റര്‍ പോസ്റ്റ് കാണാം.

കരണ്‍ ജോഹറിന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ചുള്ള പൃഥ്വിരാജിന്റെ ട്വീറ്റ് കാണാം.

English summary
Karan Johar appreciate Tiyan teaser through his tweet. Prithviraj thank him by re tweet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam