twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നൂറു ദിവസം ഓടുന്ന സിനിമകള്‍ ഇനി മലയാളത്തിലുണ്ടാവില്ല: പൃഥ്വിരാജ്

    |

    മലയാള സിനിമാമേഖല ഇനിയുള്ള കാലം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് നടന്‍ പൃഥ്വിരാജ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയും സിനിമകള്‍ പുറത്തിറങ്ങാന്‍ ആരംഭിച്ചതോടെ സിനിമയുടെ വാണിജ്യതന്ത്രവും വിപണിയും മാറിത്തുടങ്ങിയിരിക്കുകയാണ്. കഴിവുള്ള അഭിനേതാക്കള്‍ക്കും നല്ല തിരക്കഥകള്‍ക്കും മുന്നോട്ടുള്ള കാലം വലിയ സാധ്യതകളാണ് തുറന്നുവെക്കുന്നത്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും വലിയ രീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് പൃഥ്വിരാജ് സൂചിപ്പിക്കുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

    ഒരു വര്‍ഷം 50-60 സിനിമ ഇറങ്ങുന്ന സാഹചര്യത്തില്‍ നിന്നും ഇന്ന് ഏറെ വ്യത്യാസം വന്നിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവിനെക്കുറിച്ച് ഒരു പ്രവാചകനെ പോലെ പറഞ്ഞതല്ല ഞാന്‍. ആ സന്ദര്‍ഭത്തില്‍ പ്രസക്തമായ ഒരു കാര്യം തന്നെയാണ് പറഞ്ഞത്. കഥയും കഴിവും തന്നെയാണ് എന്നും മുന്നില്‍ നില്‍ക്കുന്നത്. കഴിവുള്ളവര്‍ക്ക് അനകേം അവസരങ്ങള്‍ ലഭിക്കും. കണ്ടന്റാണ് ഇപ്പോള്‍ വേണ്ടത്. അതിനു തന്നെയാണ് പ്രാമുഖ്യം. ഇനിയുള്ള കാലം തീയറ്ററുകള്‍ക്കും സാറ്റലൈറ്റ് പാര്‍ട്ട്‌നര്‍മാര്‍ക്കും ഡിജിറ്റര്‍ പാര്‍ട്ട്‌നര്‍മാര്‍ക്കും സിനിമകള്‍ കൂടുതലായി വേണ്ടിവരും. നൂറു ദിവസം തീയറ്ററുകളില്‍ സിനിമ ഓടുന്ന പ്രതിഭാസം തന്നെ ഇല്ലാതായേക്കാം. പകരം പലവിധത്തിലുള്ള മാധ്യമങ്ങളിലൂടെ സിനിമ പ്രേക്ഷകരിലേക്കെത്തും. കഴിവിനും അഭിനേതാക്കള്‍ക്കും കഥയ്ക്കുമാണ് ഇനി പ്രാധാന്യം വരിക. കുറച്ചു നാള്‍ കൂടി മുന്നോട്ട് ഇങ്ങനെ തന്നെ പോകും. അതിനു ശേഷം ഹോളിവുഡിലൊക്കെ കണ്ടുവരുന്ന രീതി ഇവിടെയും സ്വീകരിക്കപ്പെടും.

    Prithviraj

    പരിചയസമ്പത്തിനേക്കാള്‍ ഒരാളുടെ കഴിവിനാണ് ഞാന്‍ എപ്പോഴും ആദ്യ പരിഗണന നല്‍കുന്നത്. എന്നിരുന്നാല്‍ പോലും പരിചയസമ്പത്തിന് സിനിമയിലായാലും മറ്റേത് മേഖലയിലായാലും പ്രാധാന്യമുണ്ട്. സിനിമയില്‍ എക്‌സ്പീരിയന്‍സ് കൊണ്ടുമാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങളുമുണ്ട്. പക്ഷെ ഒരു സംവിധായകനെന്ന നിലയിലും നിര്‍മ്മാതാവെന്ന രീതിയിലും പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും കഴിവിന് തന്നെയാണ് പ്രാധാന്യം നല്‍കുക.

    സിനിമയ്ക്ക് പറ്റിയ ഒരാളേ ആയിരുന്നില്ല ചെറുപ്പത്തില്‍. അത്ര വലിയ താത്പര്യവും ഇല്ലായിരുന്നു. ഒരുപക്ഷേ എന്റെ അച്ഛന് തോന്നിയിരിക്കാം ഞാന്‍ നടനാകുമെന്ന്. കുട്ടിക്കാലത്ത് സെറ്റിലെത്തുമ്പോള്‍ എനിക്ക് സിനിമാചിത്രീകരണം ബോറായി തോന്നിയിരുന്നു. ആദ്യ സിനിമയായ നന്ദനത്തിന്റെ സെറ്റിലെത്തുമ്പോള്‍ എന്റെ പ്രായം വെറും 17 വയസ്സായിരുന്നു. അന്ന് എന്റെ സമപ്രായത്തില്‍ ആകെ നവ്യ നായര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റെല്ലാ അഭിനേതാക്കളും എന്നേക്കാള്‍ മുതിര്‍ന്നവരായിരുന്നു. കുറേ നാളുകള്‍ക്കു ശേഷമാണ് എന്റെ പ്രായത്തിലുള്ളവരില്‍ ഒപ്പമഭിനയിക്കുന്നത്. ആദ്യസമയങ്ങളില്‍ ഷൂട്ടിങ്ങ് സെറ്റില്‍ ഈ വിരസത അനുഭവപ്പെട്ടിരുന്നു. അപ്പോഴെല്ലാം പുസ്തകങ്ങള്‍ വായിക്കുകയോ മറ്റോ ചെയ്യുമായിരുന്നു. അതായിരിക്കാം ഒരുപക്ഷേ ജാഡക്കാരന്‍ എന്ന് ലേബല്‍ ചെയ്യാന്‍ കാരണം.

    ആ സമയങ്ങളിലൊന്നും സിനിമയെ അത്ര സീരിയസായി എടുത്തിരുന്നില്ല. പിന്നീട് വെള്ളിത്തിര എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സിനിമാജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റ് എന്ന് പറയുന്ന കാര്യം സംഭവിക്കുന്നത്. എന്റെ സിനിമ കാണാന്‍ വന്ന ജനങ്ങളെ കണ്ടാണ് ശരിക്കും സിനിമയോട് വലിയ താത്പര്യം ഉണ്ടാകുന്നതും അതെന്നില്‍ സ്വാധീനമുണ്ടാക്കുന്നതും സിനിമ ഇത്ര വലിയൊരു മാധ്യമമാണെന്നും ജനങ്ങള്‍ക്ക് അതിനോട് വലിയ തോതിലുള്ള ഒരു ആരാധനയുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് പിന്നീട് സിനിമയെ ഗൗരവകരമായി സമീപിക്കുന്നത്. ഇപ്പോള്‍ സിനിമ മാത്രമാണ് എന്റെ പാഷന്‍. അന്നത്തെ ആ തിരിച്ചറിവില്‍ നിന്നാണ് സിനിമ തന്നെയാണ് എന്റെ വഴിയെന്ന് ഉറപ്പിച്ചത്.

    വലിയ സിനിമയെന്നാല്‍ വലിയ ബജറ്റിലുള്ള ചിത്രം എന്ന അര്‍ത്ഥം താനുദ്ദേശിച്ചിട്ടില്ലെന്ന് പൃഥ്വി പറയുന്നു. അതേറ്റവും മികച്ച ക്യാന്‍വാസില്‍ കാണാന്‍ സാധിക്കുക എന്നതാണ് അതുകൊണ്ടര്‍ത്ഥമാക്കുന്നത്.

    ശക്തമായ നിലപാടുകള്‍ എടുക്കുമ്പോള്‍ അതില്‍ ഉറച്ചു നില്‍ക്കാന്‍ യാതൊരു മടിയുമില്ല. സിനിമയാണ് എന്റെ മേഖലയും ജോലിയും എന്ന തിരിച്ചറിവില്‍ നിന്നാണ് ഉറച്ച നിലപാടുകള്‍ പിന്തുടരുന്നതിന് കാരണം. സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരാളായി ജീവിക്കാന്‍ തയ്യാറല്ല. ഒരു ഫേക്ക് ഐഡന്റിറ്റിയോടെ ജീവിക്കാന്‍ എനിക്ക് താത്പര്യമില്ല. അതില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും നേരിടാനും തയ്യാറുമാണ്. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണോ അങ്ങനെ തന്നെ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നു. അതില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അഭിമുഖീകരിക്കാന്‍ തയ്യാറായി തന്നെയാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

    എനിക്ക് താത്പര്യമുള്ള ഒരു കഥ ഒരു തിരക്കഥാകൃത്തിനെ ഉപയോഗിച്ച് എഴുതാനുള്ള സാഹചര്യം ഇപ്പോള്‍ ഉണ്ട്. പക്ഷെ, അങ്ങനെ ഒരു സിനിമ ചെയ്യാനോ കഥ എഴുതിപ്പിക്കാനോ എനിക്ക് താത്പര്യമില്ല. എന്നിലേക്ക് നല്ല തിരക്കഥകള്‍ വരട്ടെ എന്നുതന്നെയാണ് പറയുന്നത്. മകള്‍ അലംകൃതയെക്കുറിച്ചും പൃഥ്വി വാചാലനായി. അച്ഛനെന്ന നിലയില്‍ മകളെ ഒരുകാര്യത്തിലും നിയന്ത്രിച്ചിട്ടില്ലെന്ന് പൃഥ്വി പറയുന്നു. എന്റെ ഒരു സിനിമയും മകള്‍ ഇതുവരെ കണ്ടിട്ടില്ല. അച്ഛന്‍ ഒരു പ്രശസ്തനായ വ്യക്തിയാണെന്ന് മകള്‍ക്കറിയാം. അത്രമാത്രം.

    Read more about: prithviraj sukumaran
    English summary
    Prithviraj Sukumaran opens up about the future of malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X