ലോക് ഡൗണില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്ത് ഞെട്ടിച്ച് പൃഥ്വി! ദുല്‍ഖറിനോട് പറഞ്ഞത് കാണാം

By Prashant V R

ആടുജീവിതം സിനിമയ്ക്കായി 30 കിലോയോളം ശരീരഭാരം കുറച്ച് ഞെട്ടിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നു നടന്‍ രൂപമാറ്റം വരുത്തിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോര്‍ദ്ദാനിലായിരുന്നു നടന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ജോര്‍ദാനിലെ ഷൂട്ടിംഗിന് ശേഷം പൃഥ്വിയും സംഘവും തിരിച്ചെത്തിയത്. നിലവില്‍ ക്വാറന്റൈനീല്‍ കഴിയുകയാണ് ഇവര്‍.

Recommended Video

Prithviraj hits the gym upon returning from Aadujeevitham shooting | FIlmiBeat Malayalam

ക്വാറന്റൈന്‍ ജീവിതത്തിനിടയില്‍ ശരീരം പഴയരീതിയിലാക്കാനുളള വര്‍ക്കൗട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പൃഥ്വി. നടന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ ജിം ബോഡി ചിത്രത്തിനൊപ്പം പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പുതിയ പോസ്റ്റില്‍

പുതിയ പോസ്റ്റില്‍ ശരീരത്തിന് പരിമിതികള്‍ ഉണ്ട്. പക്ഷേ മനസ്സിന് അതില്ലെന്നാണ് പൃഥ്വി പറയുന്നത്. ആടുജീവിതത്തിന് വേണ്ടി മെലിഞ്ഞ താരം ഇപ്പോള്‍ ഒരുമാസം കൊണ്ട് ഫിറ്റ്നെസ് വീണ്ടെടുത്തിരിക്കുകയാണ്. പൃഥ്വിയുടെ വാക്കുകളിലേക്ക്; ആടുജീവിതത്തിനായി മെലിഞ്ഞ ശരീരം ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം എന്റെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയില്‍ കുറഞ്ഞിരുന്നു.

അതിന് ശേഷം

അതിന് ശേഷം ഒരുമാസം ശരീരത്തിന് ലഭിച്ച വിശ്രമവും ട്രെയിനിംഗും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. എന്നെ എറ്റവും തളര്‍ന്ന രീതിയില്‍ കണ്ട എന്റെ ക്രൂ ഇപ്പോള്‍ അത്ഭുതപ്പെടുമെന്ന് കരുതുന്നു. പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ശരീരം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അനുവദിച്ച ബ്ലെസിക്കും ആടുജീവിതം ടീമിനും പുതിയ പോസ്റ്റില്‍ നന്ദി പറയുന്നുമുണ്ട് പൃഥ്വി.

കുറിപ്പിന്റെ അവസാനം

കുറിപ്പിന്റെ അവസാനം ദുല്‍ഖര്‍ സല്‍മാനെ ടാഗ് ചെയ്ത് ട്രെയിനിംഗ് ഡണ്‍ എന്നും പൃഥ്വി കുറിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ സമയത്ത് പൃഥ്വിയുടെ വിവരങ്ങള്‍ എപ്പോഴും വിളിച്ചന്വേഷിച്ച താരമാണ് ദുല്‍ഖര്‍. പൃഥ്വി ജോര്‍ദ്ദാനില്‍ കുടുങ്ങിയ സമയത്താണ് ഇരുവരും കൂടുതല്‍ സമയം ആശയവിനിമയം നടത്തിയത്. ലോക് ഡൗണ്‍ സമയം വന്ന അഭിമുഖങ്ങളിലെല്ലാം പൃഥ്വിയെക്കുറിച്ചും ദുല്‍ഖര്‍ മനസുതുറന്നിരുന്നു.

ലോക് ഡൗണില്‍ വീട്ടിലായ

ലോക് ഡൗണില്‍ വീട്ടിലായ സമയത്താണ് ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെയിനിംഗ് ചലഞ്ച് തുടങ്ങിയത്. ഇതിനായി തന്റെ സുഹൃത്തുക്കളെയെല്ലാം ദുല്‍ഖര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ എറ്റവുമൊടുവിലായാണ് പൃഥ്വിരാജും പങ്കെടുത്തിരിക്കുന്നത്. ട്രെയിനിംഗ് കഴിഞ്ഞു എന്നുളള അറിയിപ്പാണ് ഇപ്പോള്‍ ദുല്‍ഖറിനെ ടാഗ് ചെയ്തുകൊണ്ട് പൃഥ്വിയും കുറിച്ചിരിക്കുന്നത്. പൃഥിരാജിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X