മുരളി പറഞ്ഞത് കേട്ട് കണ്ണ് തളളി, ലൂസിഫര്‍ 2 എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്‌

By Midhun Raj

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫര്‍ കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ സിനിമകളിലൊന്നാണ്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയമാണ് സിനിമ നേടിയത്. 200 കോടി ക്ലബില്‍ കടന്ന സൂപ്പര്‍ താര ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് ലൂസിഫര്‍ തിയ്യേറ്ററുകളില്‍ മുന്നേറിയത്.

മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് അണിയറക്കാര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ലൂസിഫര്‍ 2 എമ്പുരാന്‍ എന്ന് പേരിട്ട ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ ഖുറേഷി

മോഹന്‍ലാലിന്റെ ഖുറേഷി അബ്രഹാമിന്റെ കഥ പറഞ്ഞുകൊണ്ടാകും രണ്ടാം ഭാഗം ഒരുക്കുകയെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എമ്പുരാനുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രം വൈകാതെ തന്നെ ആരംഭിക്കുമെന്ന ശക്തമായ സൂചനകള്‍ നല്‍കികൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

ലൂസിഫര്‍ 2വിന്

ലൂസിഫര്‍ 2വിന് ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ബഡ്ജറ്റ് വേണമെന്ന് പൃഥ്വിരാജ് നേരത്തെ വൃക്തമാക്കിയിരുന്നു. എല്‍ 2 വലിയ ക്യാന്‍വാസില്‍ തന്നെ അണിയിച്ചൊരുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു. വമ്പന്‍ താരനിര തന്നെയായിരിക്കും പുതിയ ഭാഗത്തിലും എത്തുക.

ലൂസിഫര്‍ 2വിന്റെ

ലൂസിഫര്‍ 2വിന്റെ പ്രഖ്യാപനം മോഹന്‍ലാല്‍, പൃഥ്വി, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു നടത്തിയത്. അന്ന് രണ്ടാം ഭാഗം ഉടനുണ്ടാകില്ലെന്നും സമയമെടുക്കുമെന്നുമായിരുന്നു അണിയറക്കാര്‍ അറിയിച്ചത്. ലൂസിഫറിന് പിന്നാലെ വീണ്ടും അഭിനയത്തില്‍ സജീവമാവുകയായിരുന്നു പൃഥ്വി. മുരളി ഗോപി തന്റെ എഴുത്തിന്റെ തിരക്കുകളിലേക്കും കടന്നു.

ലൂസിഫര്‍ തിരക്കഥാകൃത്ത്

ലൂസിഫര്‍ തിരക്കഥാകൃത്ത് മുരളി ഗോപിയുമായി നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടൊപ്പം ഒരു കുറിപ്പും നടന്‍ പങ്കുവെച്ചു. മുരളി ഗോപി തന്നോട് ഒരു കാര്യം പറഞ്ഞുവെന്നും അത് എങ്ങനെ സിനിമയാക്കുമെന്ന് ആലോചിച്ചാണ് തന്റെ കണ്ണുകള്‍ വികസിച്ചിരിക്കുന്നതെന്നുമാണ് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം എല്‍ 2 എന്ന ഹാഷ്ടാഗും പൃഥ്വിരാജ് നല്‍കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X