ഞങ്ങള്‍ക്കും 2020ലെ എറ്റവും മികച്ച കാര്യം നിങ്ങളാണ്, ദുല്‍ഖറിന്‌റെ ആശംസയ്ക്ക് നന്ദി പറഞ്ഞ് പൃഥ്വി

By Prashant V R

മോളിവുഡില്‍ പൃഥ്വിരാജ് സുകുമാരന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. വര്‍ഷങ്ങള്‍ മുന്നേ പരിചയമുണ്ടെങ്കിലും കോവിഡ് കാലത്താണ് ഇരുവരും അടുത്ത സുഹൃത്തുക്കളായത്. ആടുജീവിതം ചിത്രീകരണത്തിനായി പൃഥ്വി ജോര്‍ദ്ദാനില്‍ പോയ സമയത്ത് ദുല്‍ഖര്‍ അവിടത്തെ കാര്യങ്ങളെല്ലാം തിരക്കിയിരുന്നു. കോവിഡ് കാരണം പൃഥ്വിക്ക് നാട്ടിലേക്ക് വരാന്‍ പറ്റാതിരുന്ന സമയത്ത് ദുല്‍ഖര്‍ ഫോണിലൂടെ സ്ഥിരം സംസാരിക്കുമായിരുന്നു. പിന്നാലെ പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയ സമയത്ത് ദുല്‍ഖറിന്റെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു.

dulquer-prithvi-

ഇതിന്റെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. അതേസമയം പൃഥ്വിയുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് ഇന്ന് ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു. പ്രിയ സുഹൃത്തിന്റെ ജന്മദിനത്തിലുളള ദുല്‍ഖറിന്റെ ആശംസ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. "ജന്മദിനത്തിലെ എറ്റവും സന്തോഷകരമായ ആശംസകള്‍ പൃഥ്വി. ഈ വര്‍ഷം സംഭവിച്ച എറ്റവും സവിശേഷമായ കാര്യം നമ്മളെല്ലാവരും അടുക്കുകയും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുകയും ചെയ്തു എന്നതാണ്.

നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ ദിനമുണ്ടെന്ന് കരുതുന്നു. എല്ലായ്‌പ്പോഴും നിങ്ങള്‍ ഇതുപോലെ ദയയോടെയും ആകര്‍ഷണീയവുമായിരുന്നതിന് നന്ദി എന്നാണ് പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം ദുല്‍ഖറിന്‌റെ ആശംസയ്ക്ക് നന്ദി പറഞ്ഞ് പിന്നാലെ പൃഥ്വിയും എത്തിയിരുന്നു. "താങ്ക്യൂ ബ്രദര്‍മാന്‍, അതെ സുപ്രിയ, അല്ലി, ഞാന്‍ എല്ലാവര്‍ക്കും 2020ലെ എറ്റവും മികച്ച കാര്യം നിങ്ങളാണ് എന്നാണ് പൃഥ്വി ദുല്‍ഖറിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന് ബര്‍ഗര്‍ ഷേപ്പിലുളള കേക്ക് സമ്മാനിച്ചായിരുന്നു മുന്‍പ് പൃഥ്വിരാജും സുപ്രിയയും എത്തിയിരുന്നത്. നഗരത്തിലെ എറ്റവും നല്ല ബര്‍ഗര്‍ ഷെഫ് എന്നാണ് ദുല്‍ഖറിന്റെ ജന്മദിനത്തില്‍ പൃഥ്വി കുറിച്ചിരുന്നത്. പാചകത്തിലുളള ദുല്‍ഖറിന്റെ താല്‍പര്യത്തെയും കൈപ്പുണ്യത്തെയും അഭിനന്ദിക്കുന്ന തരത്തിലായിരുന്നു അന്ന് പൃഥ്വിരാജിന്റെ പോസ്റ്റ് വന്നത്. കൂടാതെ അടുത്തിടെ മോഹന്‍ലാലിനൊപ്പമുളള ഇരുവരുടെയും ചിത്രവും സമുഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

Read more about: prithviraj dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X