twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആടുജീവിതത്തിന്റെതായി ഇതുവരെ ചിത്രീകരിച്ചത് 25% ഭാഗം മാത്രം! വെളിപ്പെടുത്തി പൃഥ്വിരാജ്

    By Midhun Raj
    |

    പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഷൂട്ടിംഗ് നേരത്തെ തുടങ്ങിയ ചിത്രം വലിയ തയ്യാറെടുപ്പുകളോടെയാണ് അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ആടുജീവിതം സംവിധായകന്റെയും സ്വപ്‌ന ചിത്രമാണ്. ബെന്ന്യാമിന്‍ എഴുതിയ ആടുജീവിതം നോവല്‍ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

    aadujeevitham

    അടുത്തിടെ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ പൃഥ്വി 3മാസത്തെ ഇടവേള എടുത്തിരുന്നു. അയ്യപ്പനും കോശിയും ചിത്രീകരണത്തിന് ശേഷമാണ് നടന്‍ വീട്ടിലേക്ക് മടങ്ങിയത്. രണ്ട് വര്‍ഷത്തോളമായി ആടുജീവിതത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സിനിമയുടെ 25% ഭാഗം മാത്രമേ ഇതുവരെ ചിത്രീകരിച്ചിട്ടുളളുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വി. പ്രധാന ഭാഗങ്ങളെല്ലാം ഇനിയും ചിത്രീകരിക്കാനുണ്ടെന്നും നടന്‍ പറയുന്നു.

    ബിഗ് ബോസ് 2 മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സാബുമോന്‍! നടന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെബിഗ് ബോസ് 2 മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സാബുമോന്‍! നടന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

    18 മാസത്തെ ഡേറ്റാണ് പൃഥ്വി നല്‍കിയത്. നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെ അവതരിപ്പിക്കേണ്ടതിനാലാണ് ഇത്രയും നീണ്ട ഷെഡ്യൂള്‍ താരം നല്‍കിയത്. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ജോര്‍ദാനില്‍ വെച്ചാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളും ഒരുക്കുകയെന്ന് അറിയുന്നു.

    നാല് സിനിമകളുടെ വിജയം! ദശാബ്ദത്തിലെ താരമായി മോഹന്‍ലാല്‍നാല് സിനിമകളുടെ വിജയം! ദശാബ്ദത്തിലെ താരമായി മോഹന്‍ലാല്‍

    Read more about: prithviraj
    English summary
    Prithviraj Sukumaran Reveals About Aadujeevitham Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X