ഐസലേഷനിലാണെന്ന് പൃഥ്വിരാജ്, ലക്ഷണങ്ങളൊന്നുമില്ലായിരുന്നു, ബുദ്ധിമുട്ടുകളും തോന്നിയിരുന്നില്ല
സിനിമാചിത്രീകരണത്തിനിടയില്‍ കൊവിഡ് ബാധിച്ചുവെന്ന് സ്ഥിരീകരിച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിട്ടുള്ളത്. ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകനായ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.
ഒക്ടോബർ ഏഴു മുതൽ ഡിജോ ജോസ് ആന്റണിയുടെ ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു ഞാൻ. കോവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടുപോയത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.
കോർട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ഞങ്ങൾ ടെസ്റ്റ് നടത്തി. നിർഭാഗ്യവശാൽ, ടെസ്റ്റ് പോസിറ്റീവ് ആവുകയും ഞാൻ ഐസലേഷനിൽ പ്രവേശിച്ചിരിക്കുകയുമാണ്. ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ലെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.താനുമായി ഇടപഴകിയവരും ഐസലേഷനിൽ പ്രവേശിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും താര്യം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിയ മേനോനും പൃഥ്വിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ജനഗണമനയിലെ സഹതാരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമുടും ചിത്രത്തില്‍ അഭിനയിക്കാനായെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകരും പ്രേക്ഷകരുമൊക്കെയായി നിരവധി പേരാണ് പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. പെട്ടെന്ന് തന്നെ നോര്‍മ്മലാവട്ടെയെന്നായിരുന്നു എ്ല്ലാവരും പറഞ്ഞത്. സിജു വില്‍സണ്‍, ലെന, അശ്വതി ശ്രീകാന്ത്, ഷിയാസ് കരീം, ആര്‍ജെ മിഥുന്‍, ശൃന്ദ, സഞ്ജു ശിവറാം, ഹോമന്ദ് മേനോന്‍ തുടങ്ങിയവരെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിട്ടുണ്ട്.
അടുത്തിടെയായിരുന്നു പൃഥ്വിരാജ് പിറന്നാളാഘോഷിച്ചത്. സംവിധാന മികവിനുള്ള പ്രത്യേകജൂറി ക്രിട്ടിക്‌സ് പുരസ്‌കാരം ഇത്തവണ സ്വന്തമാക്കിയത് പൃഥ്വിയായിരുന്നു. ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സംവിധായകനായി മാറിയത്. അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം സംവിധാന മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുമെന്നായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications