ആ ചിത്രം ഏറ്റെടുത്തപ്പോള്‍ വലിയ മണ്ടത്തരമാണ് കാണിക്കുന്നതെന്ന് പലരും പറഞ്ഞു, അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരന്‌റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് ഉറുമി. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രശംസകളാണ് നേടിയത്. അഭിനയത്തിനൊപ്പം ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയുടെ നിര്‍മ്മാണത്തിലും പൃഥ്വിരാജ് പങ്കാളിയായി. ശങ്കര്‍ രാമകൃഷ്ണന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ മേക്കിങ് മികവുകൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ് ഉറുമി.

അതേസമയം 'സിനിമ നിര്‍മ്മാതാവെന്ന നിലയില്‍ തനിക്ക് ഒരിക്കലും കണ്‍ഫ്യൂഷന്‍ ഉണ്ടായിട്ടില്ലെന്ന്' പറയുകയാണ് പൃഥ്വി. 'അഭിനേതാവെന്ന നിലയില്‍ ഉണ്ടായ കണ്‍ഫ്യൂഷനുകളൊന്നും നിര്‍മ്മാതാവെന്ന നിലയില്‍ ഉണ്ടായിട്ടില്ലെന്നും' പൃഥ്വിരാജ് പറഞ്ഞു. 'ഉറുമി എന്ന പ്രോജക്ട് ഏറ്റെടുക്കുമ്പോള്‍ 99 ശതമാനം ആളുകളും പറഞ്ഞത് വലിയ മണ്ടത്തരമാണ് കാണിക്കുന്നത് എന്നാണ്. ആ പടം ചെയ്യരുത് എന്ന് പലരും പറഞ്ഞു. എന്നാല്‍ സിനിമയുടെ തീം നോക്കിയാണ് അന്ന് ചെയ്തത്'.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍ നായിക, ഫോട്ടോസ് കാണാം
Recommended Video
'ഇന്ത്യന്‍ റുപ്പി പ്രൊഡ്യൂസ് ചെയ്തപ്പോഴും അങ്ങനെയാണ് ചെയ്തതെന്നും' പൃഥ്വിരാജ് പറഞ്ഞു. 'നല്ല സിനിമകള്‍ നമ്മുടെ കമ്പനിയിലൂടെ നിര്‍മ്മിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്, വലിയ ലാഭം പ്രതീക്ഷിച്ചല്ല ഉറുമി നിര്‍മ്മിച്ചതെന്നും' പൃഥ്വിരാജ് പറഞ്ഞു. അതേസമയം ആഗസ്റ്റ് സിനിമാസില്‍ നിന്നും മാറിയ ശേഷമാണ് പൃഥ്വിരാജ് സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്ന് സിനിമകള്‍ നടന്‌റെതായി പുറത്തിറങ്ങി. രണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് മാത്രമാണ് സാമ്പത്തികപരമായി വലിയ വിജയം നേടിയത്. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന സിനിമകള്‍ ഇനിയും വരാനിരിക്കുന്നുണ്ട്.


Click it and Unblock the Notifications