'രോഹിത് ശര്‍മ്മയാകാന്‍ നോക്കിയതാ'! ഔട്ടായിപ്പോയെന്ന് പൃഥ്വി! തരംഗമായ ചിത്രത്തിന് പിന്നിലെ കഥ
പൃഥ്വിരാജ് ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് പൃഥ്വി നടത്തിയത്. ബെന്യാമിന്റെ ആടുജീവിതം നോവല്‍ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടമാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കേരളത്തിലും ജോര്‍ദ്ദാനിലുമായി സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്.
ജോര്‍ദ്ദാനിലെ ഷൂട്ടിന് പിന്നാലെ ഇക്കഴിഞ്ഞ മേയ് 22നായിരുന്നു പൃഥ്വിയും സംഘവും നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു താരം. ഇതിനിടെ തന്റെ ശരീരം പഴയ രീതിയിലാക്കുകയും ചെയ്തിരുന്നു പൃഥ്വി. വ്യായാമം മുടക്കാതെ തന്നെ പഴയ ഫിറ്റ്‌നെസ് വീണ്ടെടുക്കുകയായിരുന്നു താരം.

സുപ്രിയയ്ക്കും അല്ലിയ്ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വീട്ടിലെത്തിയ കാര്യം പൃഥ്വി നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം താടി വടിച്ചുളള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ജോര്‍ദ്ദാനിലെ മരുഭൂമിയില്‍ ക്രിക്കറ്റ് കളിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നത്.

ആവേശത്തോടെ പന്ത് അടിച്ച് തെറിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിയുടെതായി പുറത്തുവന്നത്. ഇത് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൃഥ്വിയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ഈ ചിത്രം പൃഥ്വിരാജും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

രസകരമായ അടിക്കുറിപ്പോടെയാണ് ക്രിക്കറ്റ് കളിക്കുന്ന ചിത്രം പൃഥ്വിയും പോസ്റ്റ് ചെയ്തിരുന്നത്. കാണുന്നത് പോലെ മാസ് അല്ല കോമഡിയാണ് സംഭവമെന്നാണ് പൃഥ്വി പറയുന്നത്. രോഹിത്ത് ശര്‍മ്മയാണെന്ന് കരുതി പുള്‍ ഷോട്ട് കളിക്കുകയായിരുന്നു. എന്നാല്‍ മിഡ് വിക്കറ്റില്‍ ക്യാച്ച് ചെയ്‌തെന്നും ഔട്ടായെന്നും പൃഥ്വി കുറിച്ചു.

ജോര്‍ദ്ദാനിലെ വാദി റം മരുഭൂമിയിലായിരുന്നു ആടുജീവിതം സംഘം കഴിഞ്ഞിരുന്നത്. ലോക് ഡൗണില്‍ അവിടെ കുടുങ്ങിപ്പോയ സംഘം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആടുജീവിതം സംഘം കേരളത്തിലെത്തിയത്.

പൃഥ്വിയും സംവിധായകന്‍ ബ്ലെസിയും ഉള്‍പ്പെടുന്ന 58 അംഗ സംഘമാണ് ആടുജീവിതം ഷൂട്ടിംഗിന് ശേഷം തിരിച്ചെത്തിയത്. നേരത്തെ പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയ മേനോനും പങ്കുവെച്ചിരുന്നു. തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുളള നന്ദി രേഖപ്പെടുത്തുന്നു എന്നും താരപത്നി നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications