പൃഥ്വിരാജിന്റെ സിനിമയുടെ കഥ പ്രവചിച്ചാല്‍ സമ്മാനം! സുവര്‍ണ അവസരവുമായി 9 മൂവി ടീം!!

പൃഥ്വിരാജ് നായകനായി അഭിയിച്ച് 2019 ല്‍ റിലീസിനെത്തുന്ന ആദ്യ ചിത്രമാണ് 9. സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ജെനൂസ് മുഹമ്മദാണ് 9 സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന സിനിമ ഫെബ്രുവരി ഏഴിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്‍പ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും മനോരമ ഓണ്‍ലൈനും ചേര്‍ന്ന് ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്.

നയന്‍ സിനിമയുടെ ഇതിവൃത്തമെന്താണെന്ന് പ്രവചിക്കുന്നവര്‍ക്ക് സമ്മാനം കാത്തിരിക്കുന്നത്. സിനിമയുടെ കഥ പത്ത് വാചകങ്ങളില്‍ കൂടാതെ വേണം എഴുതി അയക്കാന്‍. ഇത് സിനിമയുടെ യഥാര്‍ത്ഥ കഥയുമായി ഏറ്റവുമധികം സാമ്യമുള്ളതാണെങ്കില്‍ അത്തരം പ്രവചനങ്ങള്‍ക്ക് നയന്‍ സിനിമാ സ്‌പെഷ്യല്‍ ഹിമാലയന്‍ സാള്‍ട്ട് ലാംപാണ് സമ്മാനമായി കൊടുക്കുന്നത്.

nine-movie

ഈ ലോകത്തിനുമപ്പുറം എന്ന ടാഗ് ലൈനോടേ വരുന്ന ചിത്രം വെറും ഒന്‍പത് ദിവസങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന സംഭവികാസങ്ങളൊ കുറിച്ചാണ് പറയുന്നത്. സാങ്കേതിക വിദ്യയില്‍ മികച്ച് നില്‍ക്കുന്ന രംഗങ്ങളായിരിക്കും സിനിമയില്‍ ഉണ്ടാവുക. വിഎഫ്ക്‌സിന് പ്രധാന്യം കൊടുത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് 9 നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X