പൃഥ്വിരാജ് സുകുമാരന്റെ 9 റിലീങ്ങിനൊരുങ്ങുന്നു! ഡേറ്റ് പുറത്തുവിട്ട് നടന്റെ ഫേസ്ബുക്ക് ലൈവ്
പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രം 9ന്റെ റിലീസ് പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജ് വഴി പൃഥ്വി തന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരുന്നത്.അടുത്ത വര്‍ഷം ഫ്രെബ്രൂവരി ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 9. മംമ്താ മോഹന്‍ദാസും വാമിഖ ഗബ്ബിയുമാണ് ചിത്രത്തില്‍ നായിമാരായി എത്തുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 9. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പൃഥ്വി 9 നിര്‍മ്മിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് പൃഥ്വിയുടെ 9 ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications