പൃഥ്വിരാജിന്റെ 9 സൂര്യയ്ക്ക്! സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക്
പൃഥ്വിരാജ് സുകുമാരന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് 9. 100 ഡേയ്‌സ് ഓഫ് ലവിനു ശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
ചരിത്രത്തില്‍ ആദ്യമായി പതിനഞ്ച് ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമടക്കം 9ന്റെ ട്രെയിലര്‍ ഒരേസമയം റിലീസ് ചെയ്തു. ചിത്രത്തില്‍ ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ വിറ്റു പോയിരുന്നു. മലയാളത്തിലെ മുന്‍നിര ചാനലുകളിലൊന്നായ സൂര്യ ടിവിയാണ് പൃഥ്വിയുടെ 9 സ്വന്തമാക്കിയിരിക്കുന്നത്.

വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിനായി വലിയ തുക തന്നെയാണ് സൂര്യ ടിവി നല്‍കിയിരിക്കുന്നതെന്നും അറിയുന്നു. മംമ്താ മോഹന്‍ദാസ്,വാമിഖ ഗബ്ബി തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പ്രകാശ് രാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സോണി പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാല, ഹിമാലയന്‍ മേഖല,ഡല്‍ഹി തുടങ്ങിയവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.


Click it and Unblock the Notifications











