പേടിപ്പെടുത്തുന്ന 9 രാത്രികള്‍! പൃഥ്വിരാജിന്റെ 9 ട്രെയിലറെത്തി, ഇത്തവണ മലയാളികള്‍ പേടിച്ച് വിറക്കും!

Recommended Video

പേടിപ്പെടുത്തുന്ന 9 രാത്രികളുമായി പൃഥ്വിരാജിന്റെ 9 | filmibeat Malayalam

ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം 9 ന്റെ ട്രെയിലര്‍ റിലീസായി. പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ട്രെയിലര്‍ ലോഞ്ച് ചെയ്തത്. പുറത്ത് വന്ന ഉടനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രെയിലര്‍ തരംഗമായിരിക്കുകയാണ്. ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറാണ്.

9

പ്രേക്ഷകരെ പേടിപ്പിക്കുന്ന ചില ഘടകങ്ങള്‍ സിനിമയിലുണ്ടാവുമെന്നുള്ള സൂചനകള്‍ ട്രെയിലറില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. ഹാമാലയന്‍ മേഖലകളില്‍ നിന്നും ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ദൃശ്യഭംഗിയും എടുത്ത് പറയേണ്ടവയാണ്. ഇന്ന് രാത്രി 9 മണിയ്ക്ക് മലയാളത്തിലെ പ്രമുഖമായ 15 ചാനലുകളില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും.

100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, വിശാല്‍ കൃഷ്ണ, ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, ആദില്‍ ഇബ്രാഹിം, എന്നിവരാണ് മറ്റ് താരങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് 9 നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X