കട്ടത്താടി ലുക്കില്‍ പൃഥ്വിരാജിന്‍റെ പരസ്യ വീഡിയോ! ഏറ്റെടുത്ത് ആരാധകര്‍! വീഡിയോ വൈറലാവുന്നു
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ അഭിനയിച്ച് വരികയായിരുന്നു താരം. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് സംഘം കേരളത്തിലേക്ക് തിരിച്ചെത്തിയത്. ബന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമയുടെ ഫാന്‍ മേഡ് പോസ്റ്റുകളും തരംഗമായി മാറിയിരുന്നു.
മെലിഞ്ഞ രൂപത്തില്‍ കട്ടത്താടിയും മുടിയും നീട്ടി വളര്‍ത്തിയായിരുന്നു പൃഥ്വിരാജിനെ കണ്ടത്. അടുത്തിടെയായിരുന്നു താരം താടി ഒഴിവാക്കിയത്. സുപ്രിയ പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമാവിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് പൃഥ്വിരാജ് എത്താറുള്ളത്. സിനിമയില്‍ മാത്രമല്ല പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് പൃഥ്വിരാജ്. ഓണത്തിനെക്കുറിച്ച് പറയുന്ന പുതിയ പരസ്യം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
പൃഥ്വിരാജ് മോഡലായി അഭിനയിച്ച നിരവധി പരസ്യങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. വിശേഷാവസരങ്ങളിലെല്ലാം ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പുറത്തുവരാറുണ്ട്. ആടി സെയിലുമായി ബന്ധപ്പെട്ട പരസ്യം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പരസ്യം മാത്രമല്ല പൃഥ്വിയുടെ ഡയലോഗും ശ്രദ്ധേയമായിരുന്നു. എന്തിനേയും ഏതിനേയും ട്രോളുന്ന ട്രോളര്‍മാരും സജീവമായിരുന്നു.

Recommended Video
രസകരമായ ട്രോള്‍ പങ്കുവെച്ച് സുപ്രിയയും എത്തിയിരുന്നു. ട്രോളര്‍മാരുടെ കഴിവിനെക്കുറിച്ച് നേരത്തെ പൃഥ്വിരാജ് വാചാലനായിരുന്നു. താന്‍ പറയാനിരുന്ന കാര്യങ്ങളാണല്ലോ അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ വിളിച്ച് പറയുന്നതെന്ന് പറയുന്ന പരസ്യമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പേരെന്താണ് എന്ന് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് എന്നായിരുന്നു മറുപടി. സിനിമാനടന്‍റെ പേരാണല്ലോയെന്നായിരുന്നു രണ്ട് റൂമിലുള്ളവരും പറഞ്ഞത്. ഇതിന് ശേഷമായാണ് പൃഥ്വിരാജ് പുറത്തേക്ക് വന്നത്.
സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പൃഥ്വിരാജ് വിവാദ പുരുഷനായി മാറിയിരുന്നു. അഭിപ്രായം തുറന്നുപറയുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ പലരും വിമര്‍ശിച്ചത്. അഹങ്കാരി, തന്‍റേടി, ധിക്കാരി ഇത്തരത്തിലുള്ള വിളിപ്പേരുകളും ഈ താരപുത്രന് ചാര്‍ത്തി നല്‍കിയിരുന്നു. ഇതിനെല്ലാം പിന്നാലെയായാണ് ട്രോളര്‍മാരും എത്തിയത്. ഇംഗ്ലീഷിലുള്ള പോസ്റ്റുകളെയായിരുന്നു എല്ലാവരും വിമര്‍ശിച്ചത്.


Click it and Unblock the Notifications