മുണ്ടു മടക്കി മാസ് ഗെറ്റപ്പില്‍ പൃഥ്വിരാജ്! അയ്യപ്പനും കോശിയും ലൊക്കേഷന്‍ ചിത്രം വൈറല്‍

By Midhun Raj

ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സംവിധാന സംരംഭം തന്നെ വന്‍വിജയമാക്കി മാറ്റിയ താരത്തിന്റെ പുതിയ സിനിമകള്‍ക്കായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ ആയിരുന്നു പൃഥ്വിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

ബ്രദേഴ്‌സ് ഡേയ്ക്ക് പിന്നാലെ

ബ്രദേഴ്‌സ് ഡേയ്ക്ക് പിന്നാലെ നായകനായുളള പൃഥ്വിയുടെ സിനിമകള്‍ ഒന്നൊന്നായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെതായി കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി എന്ന സിനിമയ്ക്ക് ശേഷം സച്ചി പൃഥ്വിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. അനാര്‍ക്കലി പുറത്തിറങ്ങി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ വീണ്ടും ഒന്നിക്കുന്നത്. പൃഥ്വിക്കൊപ്പം ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

വമ്പന്‍ താരനിര അണിനിരക്കുന്ന

വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ആയിരുന്നു ആരംഭിച്ചിരുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അയപ്പനും കോശിയും സെറ്റില്‍ മുണ്ടും കുര്‍ത്തയും ധരിച്ച് കഥാപാത്രമായി മാറിയ പൃഥ്വിയുടെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. സച്ചി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും.

ഗോള്‍ഡ് കോയിന്‍ മോഷന്‍

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അന്ന രാജന്‍ നായികയാവുന്ന ചിത്രത്തില്‍ സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അട്ടപ്പാടിയും പാലക്കാടും പ്രധാന ലൊക്കേഷനുകളായ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു.

അയ്യപ്പനും കോശിക്കും പുറമെ

അയ്യപ്പനും കോശിക്കും പുറമെ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സും പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളിലൊന്നാണ്. ഡ്രൈവിംഗ് ലൈസന്‍സിന്റെയും ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജീക് ഫ്രെയിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സച്ചി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നത്.

ഡ്രൈവിംഗ് ലൈസന്‍സിന്

സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ തന്നെയാകുമെന്നാണ് അറിയുന്നത്. സുശിന്‍ ശ്യാം സംഗീതമൊരുക്കുന്ന സിനിമയിലെ നായികയോ മറ്റ് താരങ്ങളോ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. ഡ്രൈവിംഗ് ലൈസന്‍സിന് പുറമെ ആട് ജീവിതവും പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളിലൊന്നാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ കുറച്ച് ഭാഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ആട് ജീവിതം പൃഥ്വിയുടെ കരിയറില്‍ വഴിത്തിരിവാകുമെന്ന് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്ന ചിത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X