9ന് ശേഷം മാസ് എന്റര്‍ടെയ്‌നറുമായി പൃഥ്വി! സിനിമ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്‌

By Midhun Raj

പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രം നയന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായ സിനിമ വലിയ റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം മൈസ്‌റ്റോറി എന്ന ചിത്രത്തിനു ശേഷമായിരുന്നു പൃഥ്വിയുടെ പുതിയ സിനിമ എത്തിയിരുന്നത്.

പരീക്ഷണ ചിത്രമായി ഒരുക്കിയ സിനിമ ഒരു വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സും പൃഥ്വിരാജ് ചിത്രത്തിനൊപ്പം ഒരുമിച്ചായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ പൃഥ്വി സംസാരിച്ചിരുന്നു. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഒരു മാസ് എന്റര്‍ടെയ്‌നറാണ് തന്റെ അടുത്ത സിനിമയെന്നാണ് താരം സൂചന നല്‍കിയത്.

നയനിന്റെ വിജയം

നയനിന്റെ വിജയം

സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു നയന്‍. 100 ഡേയ്‌സ് ലവ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിനു ശേഷം ജെനൂസ് മൂഹമ്മദ് സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയവുമായിട്ടാണ് പൃഥ്വി എത്തിയിരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ പൃഥ്വിരാജാണ് സിനിമ നിര്‍മ്മിച്ചത്. നയനിന്റെ ട്രെയിലര്‍ തരംഗമായതുമുതല്‍ പ്രേക്ഷകരില്‍ പ്രതീക്ഷള്‍ വര്‍ധിച്ചിരുന്നു.

വേറിട്ടൊരു ദൃശ്യാനുഭവം

വേറിട്ടൊരു ദൃശ്യാനുഭവം

പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ചിത്രം വേറിട്ടൊരു ദൃശ്യാനുഭവം തന്നെയാണ് സമ്മാനിച്ചതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നത്. മികച്ച പ്രതികരണത്തോടൊപ്പം മോശമില്ലാത്ത കളക്ഷനും നേടിയാണ് സിനിമ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ മുഴുവനായും ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാണ് നയനെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മലയാളത്തില്‍ ഇതുവരെയിറങ്ങാത്ത തരത്തിലുളള ഒരു സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ ചിത്രത്തെക്കുറിച്ച് അവകാശപ്പെട്ടിരുന്നത്.

മാസ് എന്റര്‍ടെയ്‌നറുമായി പൃഥ്വി

മാസ് എന്റര്‍ടെയ്‌നറുമായി പൃഥ്വി

നയനിന്റെ വിജയത്തിനു ശേഷം ഒരു മാസ് എന്റര്‍ടെയ്‌നര്‍ സിനിമയുമായിട്ടാണ് പൃഥ്വി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് രണ്ടാമതായി നിര്‍മ്മിക്കുന്ന ചിത്രമായിരിക്കുമിതെന്ന് പൃഥ്വി പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രശസ്ത നടന്‍ കലാഭവന്‍ ഷാജോണ്‍ ആണ് സംവിധാനം ചെയ്യുന്നത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണിത്.

കോമഡിയും പാട്ടും നൃത്തവും എല്ലാമുളള

കോമഡിയും പാട്ടും നൃത്തവും എല്ലാമുളള

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കോമഡിയും പാട്ടും നൃത്തവും എല്ലാമുളള ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയെന്നാണ് അറിയുന്നത്. സിനിമുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. പൃഥിയുടെ പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചു.

സിനിമയുടെ ഷൂട്ടിംഗ്

സിനിമയുടെ ഷൂട്ടിംഗ്

ചിത്രത്തിലെ മറ്റു താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലാണ് പൃഥ്വിയുളളത്. സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു, അമല പോള്‍,വിനീത് ശ്രീനിവാസന്‍,അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ആടുജീവിതത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X