രണത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞും ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജ്! വീഡിയോ കാണാം
പൃഥ്വിരാജിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ പുതിയ ചിത്രമാണ് രണം. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ചിത്രം അടുത്തിടെ റിലീസ് ചെയ്തിരുന്നത്. സെപ്റ്റംബര്‍ ആറിനായിരുന്നു പൃഥ്വിരാജിന്റെ പുതിയ ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഏറെ നാള്‍മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിരുന്ന ചിത്രം പല വിധ കാരണങ്ങളാല്‍ തിയ്യേറ്ററുകളിലെത്താന്‍ വൈകുകയായിരുന്നു.
രണത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. രണത്തിന്‌റ വിജയത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ് ഇന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. രണത്തിനൊപ്പം ലൂസിഫറിന്റെ വിശേഷങ്ങളും പങ്കുവെച്ചായിരുന്നു താരം എത്തിയിരുന്നത്.

പൃഥ്വി പറഞ്ഞത്
ഒരു പോലീസ് വാഹനത്തില്‍ ഇരുന്നായിരുന്നു ഇത്തവണ പൃഥ്വി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നത്. ലൂസിഫറിന്റെ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനമായിരുന്നു അത്. രണത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വി തുടങ്ങിയത്. സിനിമ കണ്ട് വിജയിപ്പിച്ചതിനും പ്രോല്‍സാഹനത്തിനും എല്ലാവര്ക്കും നന്ദിയെന്ന് പൃഥ്വി പറഞ്ഞു. അവകാശ വാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമായിരുന്നു രണമെന്നും ഇതൊരു മുഴുനീള ആക്ഷന്‍ സിനിമയൊന്നുമല്ലെന്നും പൃഥ്വി പറഞ്ഞു. എന്നാല്‍
ഇതുവരെ ഇറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്ഥമാര്‍ന്ന ഒന്നാണ് രണമെന്നും പൃഥ്വി പറഞ്ഞു.

രണം
സിനിമയുടെ മേക്കിങ്ങില്‍ പുതുമയുണ്ടെന്നും കുടുംബ പ്രേക്ഷകര്‍ക്കടക്കം എല്ലാവര്‍ക്കും ചിത്രം ഇഷ്ടമാവുമെന്നും പൃഥ്വി പറഞ്ഞു. ചിത്രം കാണാത്തവര്‍ ഉടന്‍ തന്നെ തിയ്യേറ്ററുകളില്‍ പോയി കാണണമെന്നുx പൃഥ്വി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. അതേസമയം റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളുമായാണ് പൃഥ്വിയുടെ രണം മുന്നേറുന്നത്. പൃഥ്വിയുടെ പ്രകടനത്തിനൊപ്പം നിര്‍മ്മല്‍ സഹദേവ് എന്ന സംവിധായകന്റെ ഹോളിവുഡ് ശൈലിയിലുളള മേക്കിങ്ങുമാണ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കാന്‍ കാരണമായിരിക്കുന്നത്.

ലൂസിഫര്‍
ആദ്യ സംവിധാന സംരഭമായ ലൂസിഫറിനെക്കുറിച്ചും പൃഥ്വി ഫേസ്ബുക്ക് ലൈവില്‍ സംസാരിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിലാണ് താനുളളതെന്നും ചീത്രികരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പൃഥ്വി ലൈവില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ലൂസിഫര്‍ ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം നിറയെ ജനക്കൂട്ടത്തെ പ്രേക്ഷകര്‍ കണ്ടിരിക്കും .അത് ലാലേട്ടന്‍ നായകനാവുന്ന ചിത്രമായതുകൊണ്ടല്ല. മറിച്ച് അത്തരത്തില്‍ ജനക്കൂട്ടത്തിന്റെ ആവശ്യമുളെളാരു സിനിമയായതു കൊണ്ടു കൂടി ആണെന്നും പൃഥ്വി പറഞ്ഞു.

സംവിധാനം
അഭിനയത്തേക്കാള്‍ ഗൗരവവും തീവ്രതയേറിയ ജോലിയുമാണ് സംവിധാനമെന്നും ഫേസ്ബുക്ക് ലൈവില്‍ പൃഥൃി പറഞ്ഞിരുന്നു. ഗൗരവവും തീവ്രതയുമേറിയ ജോലിയാണ് സംവിധാനമെന്നും തനിക്കിപ്പോള്‍ അത് മനസിലാകുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു. അതേസമയം ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്താണ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ വീഡിയോയ്‌ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.

സ്റ്റീഫന്‍ നെടുമ്പളളിയായി ലാലേട്ടന്‍
ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് ലാലേട്ടന്‍ എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തമൊരു വേഷത്തില്‍ താരമെത്തുന്നത്. മഞ്ജു വാര്യര്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി എത്തുന്നു. ടൊവിനോ തോമസ് ,ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്, വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











