മലയാളത്തിന്റെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് പൃഥ്വി! വൈറലായി പോസ്റ്റ്! കാണൂ
മലയാള സിനിമയിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍. അബുദാബിയില്‍ വെച്ച് നടന്ന ലൂസിഫര്‍ ട്രെയിലര്‍ ലോഞ്ചിനിടെ എടുത്ത ചിത്രമായിരുന്നു നടന്‍ പങ്കുവെച്ചത്. ലൂസിഫറിനെക്കുറിച്ചുളള നല്ല വാക്കുകള്‍ക്ക് മമ്മൂക്കയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുമായിരുന്നു പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ ലൂസിഫര്‍ ടീം പങ്കെടുക്കാന്‍ എത്തിയപ്പോഴുളള ഫോട്ടോയായിരുന്നു ഇത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും മമ്മൂക്കയ്ക്കും പൃഥ്വിരാജിനൊപ്പം ചടങ്ങിന് ഉണ്ടായിരുന്നു. ചടങ്ങില്‍ വെച്ച് മെഗാസ്റ്റാറിന്റെ ഡേറ്റ് ചോദിച്ചപ്പോള്‍ പൃഥ്വിക്ക് മമ്മൂക്ക നല്‍കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു. ഡേറ്റൊക്കെ എന്നേ തന്നിരിക്കുന്നുവെന്നായിരുന്നു നടന്റെ മറുപടി.

അതേസമയം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ മാര്‍ച്ച് 28നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലോകമെമ്പാടുമുളള1500 തിയ്യേറ്ററുകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അഞ്ച് മില്യണിലധികം വ്യൂസ് യൂടൂബില്‍ നിന്നും നേടിയിരുന്നു.


Click it and Unblock the Notifications