ലൂസിഫറിന് പിന്നാലെ മുരളി ഗോപിയുമായി വീണ്ടും ഒന്നിക്കാന്‍ പൃഥ്വിരാജ്! വൈറലായി പോസ്റ്റ്! കാണൂ

By Midhun Raj

ലൂസിഫറിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ തന്നെയാണ് താനെന്ന് ഉറപ്പിക്കും വിധമായിരുന്നു പൃഥ്വി സിനിമ അണിയിച്ചൊരുക്കിയത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി മുന്നേറികൊണ്ടിരിക്കുകയാണ് ലൂസിഫര്‍. അടുത്തിടെയായിരുന്നു സിനിമ നൂറ് കോടി ക്ലബിലും എത്തിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നത്.

മുരളി ഗോപിയുടെ തിരക്കഥയും സിനിമയുടെ വന്‍വിജയത്തില്‍ പ്രധാന പങ്കുവെച്ചിരുന്നു. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനു പുറമെ സംവിധായകന്റൈ മേക്കിങ്ങിനും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ഒരു സംവിധായകനാവണമെന്ന തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു പൃഥ്വി സഫലമാക്കിയിരുന്നത്. അതേസമയം ലൂസിഫറിനു ശേഷം വീണ്ടും സംവിധാനത്തിലേക്ക് കടക്കുകയാണെന്ന സൂചന നല്‍കി പൃഥ്വി എത്തിയിരുന്നു. നടന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

ലൂസിഫറിന്റെ വിജയം

ലൂസിഫറിന്റെ വിജയം

അമിത പ്രതീക്ഷകളില്ലാതെ ആയിരുന്നു പൃഥ്വിയുടെ ലൂസിഫര്‍ കാണാനായി പ്രേക്ഷകര്‍ ഒന്നടങ്കം എത്തിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു ലാലേട്ടന്‍ ചിത്രത്തില്‍നിന്നും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം പൃഥ്വി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമായി പൃഥ്വിരാജ് നല്‍കിയ ഒരു ഗംഭീര വിരുന്ന് തന്നെയായിരുന്നു ലൂസിഫര്‍ എന്ന ചിത്രം. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ ലഭിച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം സൂപ്പര്‍താര ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

പൃഥ്വി എന്ന സംവിധായകന്‍

പൃഥ്വി എന്ന സംവിധായകന്‍

പൃഥ്വി എന്ന നവാഗത സംവിധായകന്റെ വിജയം കൂടിയായിരുന്നു ലൂസിഫര്‍. സിനിമയുടെ വിജയത്തിനു പിന്നാലെ പൃഥ്വിയുടെ അടുത്ത ചിത്രത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് പൃഥ്വി തെളിയിച്ചതോടെയായിരുന്നു എല്ലാവരും ഇങ്ങനെ പറഞ്ഞത്. പൃഥ്വിയുടെതായി പുറത്തിറങ്ങിയ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും സംവിധായകനാവുന്നു എന്ന സൂചന നല്‍കി കൊണ്ടായിരുന്നു വന്നത്.

പുതിയ പോസ്റ്റ്

പുതിയ പോസ്റ്റ്

അഭിനയം കഴിഞ്ഞാല്‍ തനിക്ക് എറ്റവും ഇഷ്ടം സംവിധായകനാവുക എന്ന് പൃഥ്വി പലപ്പോഴും പറയാറുണ്ട്, രാത്രി 2.20 ആയിട്ടും ഉറങ്ങാതെ കിടക്കുന്ന തന്റെ ചിത്രമായിരുന്നു പൃഥ്വി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. ചിത്രത്തിനു താഴെയായി താരം കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറിയിരുന്നു. വീണ്ടും സംവിധായകനാവുമെന്ന സൂചനയാണിതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

 പൃഥ്വി പറഞ്ഞത്

പൃഥ്വി പറഞ്ഞത്

ഒരു എഴുത്തുകാരന്‍ നല്‍കിയ ആശയത്തെക്കുറിച്ച് ചിന്തിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. അടുത്തത് ചെയ്യേണ്ടത് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. എന്നോട് ഇത് എന്തിന് ചെയ്തു മുരളി ഗോപി, പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച വാക്കുകളാണിവ.

പൃഥ്വിയുടെ ഈ വാക്കുകള്‍

പൃഥ്വിയുടെ ഈ വാക്കുകള്‍

അതേസമയം പൃഥ്വിയുടെ ഈ വാക്കുകള്‍ ലൂസിഫറിന്റൈ രണ്ടാം ഭാഗത്തിനെക്കുറിച്ചുളള താണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയുടെതായി പുറത്തിറങ്ങിയ മികച്ച തിരക്കഥ ലൂസിഫറിന്റെതായിരുന്നു. അതുകൊണ്ട് തന്നെ പൃഥ്വിയുടെ അടുത്ത ചിത്രവും മുരളി ഗോപിക്കൊപ്പം ആയിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം വരികയാണെങ്കില്‍ അതിന് മികച്ച സ്വീകാര്യത തന്നെയാകും പ്രേക്ഷകര്‍ നല്‍കുക.

പൃഥ്വിയുടെ പോസ്റ്റ്

പൃഥ്വിയുടെ പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X