കടുവാക്കുന്നേല്‍ കുറുവച്ഛനായി പൃഥ്വിരാജ് തന്നെ! തരംഗമായി പുതിയ പോസ്റ്റര്‍

By Prashant V R

വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ പൃഥ്വിരാജ് സുകുമാരന്റെ കടുവ അണിയറയില്‍ ഒരുങ്ങുന്നു. ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. കടുവയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് പോസ്റ്ററില്‍ എഴുതികാണിച്ചുകൊണ്ടാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്.

kaduva movie new poster

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ ഒന്നടങ്കം ആവേശമുണ്ടാക്കിയിരുന്നു. പൃഥ്വിരാജിന്റെ കലിപ്പ് ലുക്കിലുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് ചിത്രം പ്രഖ്യാപിച്ചിരുന്നത്.

പൃഥ്വിരാജിന്റെ തന്നെ മുന്‍ചിത്രങ്ങളായ മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ്, ആദം ജോണ്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ജിനു എബ്രാഹാമാണ് കടുവയുടെ കഥയും എഴുതിയിരിക്കുന്നത്. അടുത്തിടെയായിരുന്നു തങ്ങളുടെ ചിത്രവുമായി സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് സാമ്യമുണ്ടെന്ന് പറഞ്ഞ് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നായിരുന്നു രണ്ട് സിനിമകളിലെയും പ്രധാന കഥാപാത്രങ്ങളുടെ പേര്. പിന്നാലെ ജിനുവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം എസ്ജി 250യുടെ കോടതി വിലക്കിന് പിന്നാലെ 2001ല്‍ താന്‍ എഴുതിയ കഥാപാത്രമാണ് ഇതെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ രണ്ട് സിനിമകളുടെ ഭാവി അനിശ്ചിതലാവുകയും പിന്നീട് സമവായ ചര്‍ച്ചകള്‍ ഒരുപാട് നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിരാജ് സിനിമയുടെ ചിത്രീകരണം ഉടനുണ്ടാവുമെന്ന് അറിയിച്ചെങ്കിലും സുരേഷ് ഗോപി ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളൊന്നും പിന്നീട് വന്നിരുന്നില്ല.

നവാഗതനായ മാത്യൂ തോമസിന്റെ സംവിധാനത്തില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി പ്രഖ്യാപിച്ചിരുന്നത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റും മോഷന്‍ പോസ്റ്ററുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുരേഷ് ഗോപിയുടെ ചിത്രത്തിനെതിരെ കടുവയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നത്.

Read more about: prithviraj shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X