കടുവയുടെ ഷൂട്ടിംഗ് ഉടനെന്ന് പൃഥ്വിരാജ്! കലിപ്പ് ലുക്കില്‍ പുതിയ പോസ്റ്റര്‍

By Prashant V R

പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കടുവ. ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ ഒന്നടങ്കം ആവേശമുണ്ടാക്കിയിരുന്നു. പൃഥ്വിരാജിന്റെ കലിപ്പ് ലുക്കിലുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് ചിത്രം പ്രഖ്യാപിച്ചിരുന്നത്.

പൃഥ്വിരാജിന്റെ തന്നെ മുന്‍ചിത്രങ്ങളായ മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ്, ആദം ജോണ്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ജിനു എബ്രാഹാമാണ് കടുവയുടെ കഥയും എഴുതിയിരിക്കുന്നത്. അടുത്തിടെയായിരുന്നു സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിനെതിരെ ജിനു രംഗത്തെത്തിയിരുന്നത്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നായിരുന്നു രണ്ട് സിനിമകളിലെയും പ്രധാന കഥാപാത്രങ്ങളുടെ പേര്. പിന്നാലെ ജിനുവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കടുവയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുവാനുളള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഷമീര്‍ മുഹമ്മദ്

ഷമീര്‍ മുഹമ്മദ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. അതേസമയം എസ്ജി 250യുടെ കോടതി വിലക്കിന് പിന്നാലെ 2001ല്‍ താന്‍ എഴുതിയ കഥാപാത്രമാണ് ഇതെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ രണ്ട് സിനിമകളുടെ ഭാവി അനിശ്ചിതലാവുകയും പിന്നീട് സമവായ ചര്‍ച്ചകള്‍ ഒരുപാട് നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൃഥ്വിരാജ് ചിത്രത്തിന്റെ

പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പ്രഖ്യാപിച്ചെങ്കിലും സുരേഷ് ഗോപി ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളൊന്നും പിന്നീട് വന്നിരുന്നില്ല. നവാഗതനായ മാത്യൂ തോമസിന്റെ സംവിധാനത്തില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി പ്രഖ്യാപിച്ചിരുന്നത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റും മോഷന്‍ പോസ്റ്ററുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

അതേസമയം

അതേസമയം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം സംവിധായകന്‍ ഒരുക്കിയിരുന്നു. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. സിംഹാസനത്തിന് പിന്നാലെ നീണ്ട ഇടവേളയ്ക്ക ശേഷമാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ വീണ്ടും ഒന്നിക്കുന്നത്. അതേസമയം ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് ശേഷമാണ് പൃഥ്വിരാജ് പുതിയ ചിത്രങ്ങളിലേക്ക് കടക്കുന്നത്. കടുവയ്ക്ക് പുറമെ നിരവധി സിനിമകള്‍ നടന്റെതായി മോളിവുഡില്‍ പ്രഖ്യാപിച്ചിരുന്നു.

Read more about: prithviraj suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X