പൃഥ്വിരാജ് സൂപ്പര്‍താരമാവുന്നത് ഇതുകൊണ്ട് കൂടിയാണ്, ആരാധകനെ നേരില്‍ വിളിച്ച് ആശ്വസിപ്പിച്ച് താരം

ആരാധകരുടെ കാര്യത്തിലും ശ്രദ്ധിക്കുന്ന താരങ്ങളുണ്ട്. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താരങ്ങള്‍ തന്നെ പറയാറുണ്ട്. പിറന്നാളിനും വിവാഹത്തിനുമെല്ലാം ആരാധകര്‍ക്ക് ആശംസ അറിയിച്ച് താരങ്ങളെത്താറുണ്ട്. ആരാധകന്റെ അസുഖവിവരം തിരക്കുന്ന പൃഥ്വിരാജിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജ് ഫാന്‍സ് ക്ലബിലെ അംഗമായ സൂരജിനെയായിരുന്നു താരം നേരിട്ട് വിളിച്ച് വിവരങ്ങള്‍ തിരക്കിയത്. ആരോഗ്യാവസ്ഥയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ചോദിച്ച താരം സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ ചോദിക്കണമെന്നും പറയുന്നുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു ഓഡിയോ വൈറലായി മാറിയത്. ഇതുകൊണ്ടൊക്കെയാണ് പൃഥ്വിയെ സൂപ്പര്‍താരമെന്ന് പറയുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

സൂരജ്, പൃഥ്വിരാജാണ് എന്ന് പറഞ്ഞായിരുന്നു അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്നായിരുന്നു ആദ്യം ചോദിച്ചത്. പൃഥ്വിരാജ് സാമ്പത്തികമായി സഹായം ആവശ്യമുണ്ടോ എന്നും ചോദിച്ചിരുന്നു. ഒരാഴ്ചയായി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹോം ക്വാറന്‍റൈനില്‍ ആയിരുന്നെന്നും ആരാധകന്‍ മറുപടി നല്‍കുന്നു, സാമ്പത്തികമായി ഇപ്പോള്‍ സഹായം ആവശ്യമില്ലെന്നുമായിരുന്നു സൂരജ് പറഞ്ഞത്.

Prithviraj

എപ്പോഴെങ്കിലും അത്തരം സഹായം ആവശ്യമായി വരുകയാണെങ്കില്‍ തന്നെയോ ഫാന്‍സ് അസോസിയേഷനിലെ മറ്റുള്ളവരെയോ വിളിക്കണമെന്നും പൃഥ്വി പറയുന്നുണ്ട്. കൊവിഡ് പോസിറ്റീവ് ആയതില്‍ ഭീതി വേണ്ടെന്നും താരം പറഞ്ഞിരുന്നു. പേടിക്കുകയൊന്നും വേണ്ട. കൊവിഡ് പോസിറ്റീവ് ആവുക എന്നു പറഞ്ഞാല്‍ ഇപ്പോള്‍ വലിയ ഒരു കാര്യമൊന്നും അല്ല. എല്ലാവര്‍ക്കും വന്നുപോകുമെന്നാണ് എനിക്ക് തോന്നുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും താരമായിരിക്കുകയാണ് പൃഥ്വിരാജ്. ആരാധകരുടെ കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് താരം നല്‍കുന്നതെന്നുള്ള കാര്യത്തിന് വീണ്ടുമൊരു ഉദാഹരണമാണ് ഇക്കാര്യം. പൃഥ്വി മാത്രമല്ല സുപ്രിയയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരത്തിന്റെ പേരില്‍ ട്രോളുന്നവരും വിമര്‍ശകരുമെല്ലാം താരത്തിന്റെ പ്രവര്‍ത്തിക്ക് കൈയ്യടിയുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍.

Recommended Video

ജാവ ബൈക്കുമായി പിതാവ് സുകുമാരന് അടുത്ത ബന്ധമുണ്ട് | FilmiBeat Malayalam

ആരാധകരുടെ പള്‍സറിഞ്ഞ് അഭിനയിക്കാനും സംവിധാനം ചെയ്യുമല്ല ജീവിതത്തിലെ ആവശ്യങ്ങളെക്കുറിച്ചും താന്‍ ബോധവാനാണെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മനസ്സറിഞ്ഞ് തന്നെയാണ് അദ്ദേഹത്തെ ഏട്ടനെന്ന് വിളിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X