വമ്പന്‍ താരനിരയുമായി പൃഥ്വിരാജ് ചിത്രം കുരുതി, ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് താരം
തുടര്‍ച്ചയായി വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍, ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും പോലുളള ചിത്രങ്ങളെല്ലാം നടന്റെതായി ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. അതേസമയം പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് സിനിമകളും ചെറിയ ബഡ്ജറ്റ് സിനിമകളും അടക്കം നടന്റെതായി പ്രഖ്യാപിച്ചിരുന്നു. അതേസമയം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയൊരു ചിത്രത്തിന്റെ പോസ്റ്റര്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.
Recommended Video

പൃഥ്വി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. പൃഥ്വിരാജ് തന്നെ നായകനാവുന്ന സിനിമ നവാഗതനായ മനു വാരിയറാണ് സംവിധാനം ചെയ്യുന്നത്. സുപ്രിയ മേനോന്‍ പൃഥ്വിരാജ് ചിത്രം നിര്‍മ്മിക്കുന്നു. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്നാണ് കുരുതിയുടെ ടാഗ്ലൈന്‍. പൃഥ്വിക്കൊപ്പം സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യൂ, നവാസ് വളളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഡിസംബര്‍ ഒമ്പതിനാണ് കുരുതിയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം ചിത്രം സാമൂഹിക രാഷ്ട്രീയ ത്രില്ലറാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജേക്ക്‌സ് ബിയോയ് സംഗീതവും റഫീഖ് അഹമ്മദ് ഗാനരചനയും നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് അഖിലേഷ് മോഹനും പ്രൊജക്ട് ഡിസൈന്‍ ഗോകുല്‍ ദാസുമാണ്. കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനാറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ്& ഡിസൈന്‍ അരുണ്‍ വര്‍മ്മ, ഓഡിയോഗ്രാഫി രാജകൃഷ്ണന്‍.
ആനന്ദ് രാജേന്ദ്രനാണ് സിനിമയുടെ പോസ്റ്റര്‍ ഒരുക്കിയത്. കുരുതിക്ക് പുറമെ കോള്‍ക്ക് കേസും പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ്. സിനിമയില്‍ എസിപി സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. അദിതി ബാലന്‍ നായികയാവുന്ന സിനിമ തനു ബാലക് സംവിധാനം ചെയ്യുന്നു. കോള്‍ഡ് കേസിന്റെ ചിത്രീകരണം നിലവില്‍ തിരുവനന്തപുരത്താണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications