'പായസം കഴിച്ചതിന് ശേഷം ചെറിയ മാറ്റമുണ്ടായേക്കാം'! പൃഥ്വിയുടെ പുതിയ വര്‍ക്കൗട്ട് ചിത്രം വൈറല്‍
പൃഥ്വിരാജ് സുകുമാരന്റെ പുതിയ വിശേഷങ്ങള്‍ അറിയാനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അടുത്തിടെ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ആടുജീവിതം ചിത്രീകരണത്തിന് പിന്നാലെ നടന്‍ വീണ്ടും ഫിറ്റ്നെസ് വീണ്ടെടുത്തിരുന്നു.

അതേസമയം പൃഥ്വിരാജിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വര്‍ക്കൗട്ട് ചിത്രവും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ചിത്രത്തോടൊപ്പം നടന്‍ കുറിച്ച കമന്റും ശ്രദ്ധേയമായി മാറിയിരുന്നു. പായസം കഴിച്ചതിന് ശേഷം കാണാന്‍ ചെറിയ മാറ്റമുണ്ടായേക്കാം എന്നാണ് പുതിയ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ കമന്റുകളുമായി ഇത്തവണയും സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു. ടൊവിനോ തോമസ്, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 130 കിലോ വെയിറ്റ് എടുക്കുന്ന വീഡിയോയും പൃഥ്വിരാജിന്റെതായി വന്നിരുന്നു. അഞ്ച് പ്രാവശ്യമാണ് നടന്‍ വീഡിയോയില്‍ ഭാരം ഉയര്‍ത്തിയത്. ഇതിനെ അഭിനന്ദിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
കോവിഡ് കാലം സിനിമാ ചിത്രീകരണം ഇല്ലെങ്കിലും വര്‍ക്കൗട്ട് മുടക്കാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് താരം. വര്‍ക്കൗട്ട് വീഡിയോകള്‍ക്കൊപ്പം കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് പൃഥ്വിരാജ് പങ്കുവെക്കാറുണ്ട്. ജിമ്മില്‍ പോകാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ വെച്ച് തന്നെയാണ് താരങ്ങളെല്ലാം വര്‍ക്കൗട്ട് ചെയ്യുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എപ്പോഴും കൃത്യമായ വ്യായാമ മുറകള്‍ ചെയ്യാറുളള താരമാണ് പൃഥ്വിരാജ്. മുന്‍പ് സിക്‌സ്പാക്ക് വെച്ചും താരം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.
ആടുജീവിതത്തിലെ കഥാപാത്രത്തിനായി 20കിലോയിലധികം ശരീരഭാരമാണ് പൃഥ്വി കുറിച്ചിരുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ ജോര്‍ദ്ദാനിലാണ് പൂര്‍ത്തിയായിരുന്നത്. ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തിന്‌റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിരുന്നു ഈ മേക്കോവര്‍. ആടുജീവിതത്തിന് പുറമെ കൈനിറയെ ചിത്രങ്ങള്‍ പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കടുവ, കാളിയന്‍, ലൂസിഫര്‍ 2 എമ്പുരാന്‍, വാരിയംകുന്നന്‍ തുടങ്ങിയ സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. അതേസമയം സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായുമുളള പൃഥ്വിരാജ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











