ക്വാറന്റൈന്‍ കഴിഞ്ഞ് സുപ്രിയയ്ക്കും അല്ലിയ്ക്കുമൊപ്പം പൃഥ്വി! കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ആടുജീവിതം ഷൂട്ടിംഗിന് പിന്നാലെ പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തിയത് അടുത്തിടെയായിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലായിരുന്നു പൃഥ്വിയും സംഘവും കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് ലോക് ഡൗണ്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ച് 14 ദിവസത്തെ ക്വാറന്റൈനിലേക്ക് പോയിരുന്നു താരം.
ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു ആദ്യത്തെ ഒരാഴ്ച പൃഥ്വിരാജ് കഴിഞ്ഞത്. തുടര്‍ന്ന് വീടിനടുത്തുളള ഔട്ട് ഹൗസിലേക്ക് ക്വാറന്റൈനിനായി മാറുകയായിരുന്നു. ഇതിനിടെ നടത്തിയ കോവിഡ് പരിശോധനകളില്‍ നടന്റെ ഫലം നെഗറ്റീവായിരുന്നു. രണ്ട് തവണ പരിശോധിച്ചപ്പോഴും ഇത് തന്നെയായിരുന്നു ഫലം.

തുടര്‍ന്ന് സ്വന്തം ഫ്‌ളാറ്റിലേക്ക് ഉടന്‍ മടങ്ങുമെന്ന് താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വി ഭാര്യയ്ക്കും മകള്‍ക്കും അരികെ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് റീ യുണെെറ്റഡ് എന്ന ക്യാപ്ഷനോടെ കുടുംബത്തിനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. സുപ്രിയയ്ക്കും മകള്‍ക്കുമൊപ്പമുളള നടന്റെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

പൃഥ്വിയ്ക്ക് പുറമെ സുപ്രിയയും തങ്ങളുടെ പുതിയ കുടുംബ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. താരദമ്പതികളുടെ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് നടന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പൃഥ്വിയുടെ ആരാധകര്‍ക്കൊപ്പം പേളി മാണി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയ താരങ്ങളും പൃഥ്വിയുടെ പുതിയ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു.

ജോര്‍ദ്ദാനില്‍ രണ്ടര മാസത്തെ ചിത്രീകരണം കഴിഞ്ഞാണ് പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയത്. ഇതിനിടെ വന്ന പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ആടുജിവിതം സിനിമാ സംഘം മടങ്ങിയെത്തിയിരുന്നത്. പൃഥ്വി ജോര്‍ദ്ദാനില്‍ ആയ സമയത്ത് താടിക്കാരനെ മിസ് ചെയ്യുന്നതായി സുപ്രിയ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ യായിരുന്നു പൃഥ്വിക്കൊപ്പമുളള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് താരപത്‌നി എത്തിയിരുന്നത്.

മകള്‍ അലംകൃതയ്ക്കും പൃഥ്വിയെ വല്ലാതെ മിസ് ചെയ്തിരുന്നു. വൈറസ് വ്യാപനം കാരണമായിരുന്നു പൃഥ്വിയുടെ നാട്ടിലേക്കുളള മടങ്ങിവരവ് വൈകിയത്. ഇപ്പോള്‍ നടന്‍ തിരിച്ചെത്തിയതോടെ എല്ലാവര്‍ക്കും സമാധാനമായിരിക്കുകയാണ്. പൃഥ്വിരാജിന്റെ കോവിഡ് ഫലവും ആരാധകര്‍ക്ക് ആശ്വാസമായി മാറിയിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് പൃഥ്വി ഇപ്പോള്‍ കുടുംബത്തിനരികിലേക്ക് എത്തിയിരിക്കുന്നത്.

നേരത്തെ ക്വാറന്റൈന്‍ സമയത്ത് തന്റെ ഫിറ്റ്‌നെസ് പൃഥ്വി വീണ്ടെടുത്തിരുന്നു. ആടുജീവിതത്തിലെ കഥാപാത്രത്തിനായി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വി നേരത്തെ കുറച്ചിരുന്നത്. കഠിനമായ വ്യായാമവും ഡയറ്റിങ്ങുമെല്ലാം നടത്തിയാണ് താരം ശരീരഭാരം കുറച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ നജീബ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വി എത്തുന്നത്. നജീബിന്റെ വിവിധ കാലഘട്ടത്തിലെ ജീവിതമാണ് പൃഥ്വി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications