ആടുജീവിതത്തിനായി വളര്‍ത്തിയ താടി കളഞ്ഞ് പൃഥ്വി! സുപ്രിയയ്‌ക്കൊപ്പമുളള പുതിയ ചിത്രവുമായി താരം
ആടുജീവിതം സിനിമയ്ക്കായി ശരീര ഭാരം കുറച്ചും താടി നീട്ടിയും തയ്യാറെടുപ്പുകള്‍ നടത്തിയ താരമാണ് പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിരുന്നു താരത്തിന്റെ മേക്കോവര്‍. ആടുജീവിതം സിനിമയ്ക്കായി കഴിഞ്ഞ ഒക്ടോബറിലാണ് പൃഥ്വി താടി നീട്ടി തുടങ്ങിയിരുന്നത്. പിന്നീട് വന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ താടിയുളള ലുക്കിലാണ് താരത്തെ എല്ലാവരും കണ്ടത്.
അയ്യപ്പനും കോശിക്കും പിന്നാലെ താടിയും മുടിയും നീട്ടിയാണ് പൃഥ്വി ജോര്‍ദ്ദാനിലേക്ക് ഷൂട്ടിംഗിനായി പോയത്. പിന്നീട് രണ്ടരമാസത്തിന് ശേഷമാണ് ഷൂട്ടിംഗ് കഴിഞ്ഞ് സിനിമാ സംഘം തിരിച്ചെത്തിയിരുന്നത്. മേയ് 22ന് കൊച്ചിയിലെത്തിയ താരം 14 ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കിയിരുന്നു.

തുടര്‍ന്ന് അടുത്തിടെയാണ് നടന്‍ വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നത്. അന്ന് ഭാര്യ സുപ്രിയയ്ക്കും മകള്‍ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് താരം സന്തോഷം അറിയിച്ചിരുന്നു. ഇതിനിടെ തന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കുകയും ചെയ്തിരുന്നു താരം. ഇപ്പോഴിതാ ഏട്ട് മാസങ്ങള്‍ക്ക് ശേഷം തന്റെ നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടിയിരിക്കുകയാണ് പൃഥ്വി.

ഭാര്യ സുപ്രിയയ്‌ക്കൊപ്പമുളള സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജിം ബോഡി വിത്ത് നോ താടി ഫൈനലി എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്റെ പുതിയ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. പഴയ പുതിയ മുഖം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

ആ ലുക്ക് അങ്ങ് പോയി, എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. എങ്ങനെ പോയാലും ഒടുക്കത്തെ ലുക്കാണ് ഈ മനുഷ്യന് എന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും പൃഥ്വിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായിരിക്കുകയാണ്.

ഷൂട്ടിംഗ് ഭൂരിഭാഗവും പൂര്‍ത്തിയായതോടെ ആടുജീവിതം ബിഗ് സ്‌ക്രീനില്‍ കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിയുടെയും സംവിധായകന്‍ ബ്ലെസിയുടെയും ഡ്രീം പ്രോജക്ട് കൂടിയാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. 30 കിലോയോളം ശരീഭഭാരം കുറച്ചുളള നടന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായിരുന്നു.

മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെക്കാറുളള താരമാണ് പൃഥ്വിരാജ്. പൃഥ്വിക്കും സുപ്രിയയ്ക്കും പുറമെ മകള്‍ അലംകൃതയും സോഷ്യല്‍ മീഡിയയിലെ താരമാണ്.


Click it and Unblock the Notifications