തന്‌റെ ശബ്ദം അനുകരിച്ച് ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ട്, പ്രതികരിച്ച് പൃഥ്വിരാജ് സുകുമാരന്‍

By Midhun Raj

ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനുമൊക്കെ പിന്നാലെ ക്ലബ് ഹൗസ് എന്ന ആപ്പില്‍ ആക്ടീവാവുകയാണ് മലയാളികള്‍. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആപ്പില്‍ ദിവസേന ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിവിധ മേഖലകളില്‍ നിന്നുളള സെലിബ്രിറ്റികളെല്ലാം ചര്‍ച്ചകളില്‍ അതിഥികളായി പങ്കെടുത്തിരുന്നു. അതേസമയം താരങ്ങളുടെ പേരിലുളള ഫേക്ക് ഐഡിയകളും ഈ ആപ്പില്‍ വ്യാപകമാണ്. ഇതിനെതിരെ പ്രതികരിച്ച് മുന്‍പ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊക്കെ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക് ആക്കി അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് ചിലര്‍.

prithviraj

ഇതിനെതിരെ വീണ്ടും പ്രതികരിച്ച് പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ക്ലബ് ഹൗസില്‍ തന്‌റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ വ്യക്തിക്കെതിരെയാണ് നടന്‍ എത്തിയത്. തന്‌റെ പേരില്‍ അക്കൗണ്ടുണ്ടാക്കി തന്‌റെ ശബ്ദം അനുകരിച്ച് സംസാരിക്കുന്ന വ്യക്തിയുടെ വിശദ വിവരങ്ങളെല്ലാം നടന്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

പൃഥ്വിരാജിന്‌റെ വാക്കുകളിലേക്ക്: സോഷ്യല്‍ മീഡിയയില്‍ ഞാനാണെന്ന് അവകാശപ്പെടുകയും എന്റെ ശബ്ദം അനുകരിക്കുകയും എന്റെ ഇന്‍സ്റ്റാ ഹാന്‍ഡിലിന് സമാനമായ ഐഡി ഉണ്ടാക്കുകയും ചെയ്യുന്നത് കുറ്റകൃത്യമാണ്. ദയവായി ഇത് അവസാനിപ്പിക്കൂ. ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല എന്നാണ് പൃഥ്വിരാജ് സുകുമാരന്‍ കുറിച്ചിരിക്കുന്നത്. മുന്‍പ് ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളുടെ പേരിലും ഫേക്ക് ഐഡികള്‍ ഉണ്ടാക്കിയത് വിവാദമായിരുന്നു.

Recommended Video

സത്യമേതാ-കള്ളമേതാ? ഭ്രാന്തായി സിനിമാതാരങ്ങളും | FilmiBeat Malayalam

ക്ലബ് ഹൗസില്‍ അക്കൗണ്ടുകളുളള സെലിബ്രിറ്റികളെല്ലാം അതേകുറിച്ച് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നിരവധി സിനിമാപ്രവര്‍ത്തകരാണ് ഇപ്പോള്‍ ക്ലബ് ഹൗസില്‍ ആക്ടീവായിരിക്കുന്നത്. അപ്പിലേക്കുളള താരങ്ങളുടെ വരവ് ആരാധകരെ ഒന്നടങ്കം അതിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാവുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X