ശ്യാം പുഷ്‌കരന്‍ മലയാള സിനിമയിലെ അതൂല്യ പ്രതിഭ! അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്ന് പൃഥ്വിരാജ്‌

By Midhun Raj

ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സംവിധായകനായുളള അരങ്ങേറ്റവും ഗംഭീരമാക്കികൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫറിന് ശേഷമുളള ബ്രദേഴ്‌സ്‌ഡേയും ഹിറ്റായതോടെ പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനെക്കുറിച്ച് പൃഥ്വി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ശ്യം പുഷ്‌കരന്‍ ഇന്നത്തെ മലയാള സിനിമയിലെ അതുല്യ പ്രതിഭയാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ശ്യാമിന്റെ സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും പൃഥ്വി പറയുന്നു. ശ്യം പുഷ്‌കരന്‍ എഴുതിയ കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകള്‍ തന്റെ ഇഷ്ട ചിത്രങ്ങളാണെന്നും അഭിമുഖത്തില്‍ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ക്ക്

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ക്ക് വേണ്ടി കഥയെഴുതിയ തിരക്കഥാകൃത്ത് കൂടിയാണ് ശ്യാം പുഷ്‌കരന്‍. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് ഇക്കൊല്ലത്തെ വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം തിരക്കഥാകൃത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് പുറമെ

വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് പുറമെ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നതും ശ്യാം പുഷ്‌കരന്‍ തന്നെയാണ്. അതേസമയം ബ്രദേഴ്‌സ് ഡേയുടെ വിജയത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കിയുളള ലൂസിഫര്‍ 2 എമ്പുരാന്‍ പൃഥ്വിയുടെതായി വരുന്നത്. ഈ ചിത്രത്തിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫറിന്റെ ആദ്യ ഭാഗം തന്നെ ആവേശമാണ് രണ്ടാം ഭാഗവും കാണാനുളള ആകാംക്ഷ പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X