അലംകൃതയുടെ ബെസ്റ്റ് ഫ്രണ്ടിനെ പരിചയപ്പെടുത്തി പൃഥ്വി! രണ്ട് പേരും നല്ല കൂട്ടാണെന്ന് നടന്‍

By Prashant V R

പൃഥ്വിരാജ് സുകുമാരന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിയുടെത്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയും മകള്‍ അലംകൃതയുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. കഴിഞ്ഞ ദിവസം അല്ലിയുടെ ആറാം പിറന്നാള്‍ പൃഥ്വിയും കുടുംബം ആഘോഷിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ മകളുടെ മുഖം കാണിക്കുന്ന ചിത്രവും നടന്‍ പങ്കുവെച്ചിരുന്നു.

അല്ലിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിയുടെയും സുപ്രിയുടെയും സുഹൃത്തുക്കളും ആരാധകരുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. പിന്നാലെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിന് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തിരുന്നു നടന്‍. അതേസമയം അലംകൃതയുടെ പിറന്നാള്‍ കഴിഞ്ഞ് പൃഥ്വി പങ്കുവെച്ച പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ അല്ലിയെ

ഇത്തവണ അല്ലിയുടെ ബെസ്റ്റ് ഫ്രണ്ടിനെ പരിചയപ്പെടുത്തികൊണ്ടുളള ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം അല്ലിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. പിറന്നാള്‍ ആശംസകള്‍ ബേബി ഗേള്‍, തമാശയുള്ള, ദയയുള്ള, മിടുക്കിയായ, ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്നാണ് നസ്രിയ അലംകൃതയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ആശംസാ കുറിപ്പിന്

ആശംസാ കുറിപ്പിന് പിന്നാലെ അല്ലിക്കൊപ്പമുളള പഴയ ചിത്രങ്ങളും നസ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. അതേസമയം അലംകൃതയുടെ പുതിയ വിശേഷങ്ങളെല്ലാം പൃഥ്വി എപ്പോഴും പങ്കുവെക്കാറുണ്ട്. ആടുജീവിതം ചിത്രീകരണത്തിന് ശേഷം പൃഥ്വി നാട്ടില്‍ എത്തിയപ്പോള്‍ കൂടുതല്‍ സന്തോഷിച്ചത് അല്ലിയാണെന്ന് സുപ്രിയ പറഞ്ഞിരുന്നു.

ലോക്ഡൗണ്‍ കാലം

ലോക്ഡൗണ്‍ കാലം ഡാഡയ്‌ക്കൊപ്പമാണ് അവള്‍ കൂടുതല്‍ സമയം ചെലവഴിച്ചതെന്നും സുപ്രിയ പറഞ്ഞിരുന്നു. പൃഥ്വി അടുത്തുണ്ടെങ്കില്‍ അല്ലിയ്ക്ക് വേറെ ആരെയും വേണ്ട എന്ന് മുന്‍പ് മല്ലികാ സുകുമാരനും പറഞ്ഞിരുന്നു. അതേസമയം അല്ലിയുടെ പിറന്നാളിന് പിന്നാലെ മകളുടെ അടുത്ത കൂട്ടുകാരിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി.

അമീറാ എന്നാണ്

അമീറാ എന്നാണ് അല്ലിയുടെ കൂട്ടുകാരിയുടെ പേര് എന്നും പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഇരുവരുടെയും മുഖം കാണിക്കാത്ത ഒരു ചിത്രമാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്തിരിക്കുന്നത്. ബെസ്റ്റ് ബംമ്‌സ് എന്ന് കുറിച്ച പൃഥ്വി ദ്വയാര്‍ത്ഥമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പൃഥ്വിരാജ് പങ്കുവെച്ച പുതിയ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Recommended Video

Shaji Kailas Movie Kaduva Rolling Soon
അല്ലിയുടെ വളര്‍ച്ചയുടെ

അല്ലിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങള്‍ പൃഥ്വിരാജ് നേരത്തെ പങ്കുവെച്ചിരുന്നു. ഒപ്പം ഇടയ്ക്ക് അല്ലി എഴുതിയ കുറിപ്പുകളും ചിത്രങ്ങളും പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മകളുടെ മുഖം കാണിച്ചുകൊണ്ടുളള അധികം ചിത്രങ്ങള്‍ പൃഥ്വി പങ്കുവെക്കാറില്ല.
മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയുമാണ് ഇരുവരും. അടുത്തിടെ വാഗമണില്‍ അവധി ആഘോഷിക്കുന്ന പൃഥിയുടെയും അല്ലിയുടെയും ചിത്രവും സുപ്രിയ പങ്കുവെച്ചിരുന്നു. പൃഥ്വിരാജിന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X