സുകുമാരനും കമല്‍ഹാസനും ഒന്നിച്ച ആ പഴയചിത്രം! പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

By Prashant V R

മലയാള സിനിമയില്‍ നായകനായും സംവിധായകനായുമൊക്കെ തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. പതിനെട്ട് വര്‍ഷം നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് നടന്റെതായി പുറത്തിറങ്ങിയത്. പൃഥ്വിരാജ് സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പിതാവ് സുകുമാരന്റെ പാത പിന്തുടര്‍ന്നുകൊണ്ടായിരുന്നു ചേട്ടന്‍ ഇന്ദ്രജിത്തിനൊപ്പം പൃഥ്വിയും സിനിമയിലെത്തിയത്. മോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും അച്ഛനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വി എത്താറുണ്ട്.

prithviraj

അതേസമയം പൃഥ്വിരാജ് സുകുമാരന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ അച്ഛന്റെ പഴയൊരു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയത്. ഉലകനായകന്‍ കമല്‍ഹാസനും സുകുമാരനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഇത്. രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇവര്‍ക്കൊപ്പം ജഗതി ശ്രീകുമാര്‍, കല്‍പ്പന, ശങ്കരാടി, തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

ലക്ഷ്മിയായിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത്. 1982 ലായിരുന്നു അന്തിവെയിലിലെ പൊന്ന് പുറത്തിറങ്ങിയത്. മുന്‍പ് അച്ഛന്റെ ഓര്‍മ്മദിവസത്തിലും പൃഥ്വിയുടെതായി വന്ന പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു,
അതേസമയം പൃഥ്വിക്കൊപ്പം സുപ്രിയയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മുന്‍പ് ഭര്‍ത്തൃപിതാവ് സുകുമാരന്റെ ഓര്‍മ്മ ദിവസത്തില്‍ സുപ്രിയയുടെതായി വന്ന പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. പൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ടെന്നും. കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെയെന്നും ആണ് സുപ്രിയ കുറിച്ചിരുന്നത്.

ആടുജീവിതം ചിത്രീകരണത്തിന് ശേഷം അടുത്തിടെയായിരുന്നു പൃഥ്വി നാട്ടിലേക്ക് തിരിച്ചെത്തിയത്. കൊച്ചിയിലെത്തിയ താരം ക്വാറന്റൈനീല്‍ കഴിഞ്ഞ ശേഷം വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. വീട്ടില്‍ എത്തിയതിന് പിന്നാലെ സുപ്രിയയ്ക്കും അല്ലിയ്ക്കുമൊപ്പമുളള ചിത്രങ്ങളെല്ലാം പൃഥ്വി പങ്കുവെച്ചിരുന്നു. പൃഥ്വിയുടെയും അല്ലിയുടെയും വിശേഷങ്ങള്‍ സുപ്രിയയും എപ്പോഴും പങ്കുവെക്കാറുണ്ട്. അതേസമയം ഈ വര്‍ഷമാദ്യം അയ്യപ്പനും കോശിയും എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്.

സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനാണ് പൃഥ്വിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയത്. രണ്ട് പേരും സിനിമയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. പൃഥ്വി കോശിയായും ബിജു മേനോന്‍ അയ്യപ്പന്‍ നായരായും ചിത്രത്തില്‍ പൂണ്ടുവിളയാടിയിരുന്നു. അയ്യപ്പനും കോശിക്കും പിന്നാലെ പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആടുജീവിതം ഉള്‍പ്പെടെയുളള നിരവധി ചിത്രങ്ങള്‍ പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X