ഇതിന് പിന്നിലെ ബുദ്ധി പൃഥ്വിരാജിന്റേത്, ആന്റണി പെരുമ്പാവൂരിന് ഇത്രയും കഴിവുണ്ടോ? ചോദ്യങ്ങളുമായി ആരാധകരും

മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് അടുത്തിടെ നിര്‍മാതാവ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയത്. മലയാളത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമകളില്ലെന്ന് തുടങ്ങി സിനിമാപ്രേമികളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സുരേഷ് നടത്തി. ഇതിനൊക്കെ മറുപടിയുമായിട്ടാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എത്തിയിരിക്കുന്നത്.

സുരേഷ് കുമാറിന്റെ വാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കൊണ്ടുള്ള ആന്റണിയുടെ എഴുത്ത് വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ ഇത് ഷെയര്‍ ചെയ്ത് നടന്മാരായ പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവരും എത്തി. എന്നാല്‍ ആന്റണിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മറ്റൊരാളാണെന്ന് പറയുകയാണ് ആരാധകരിപ്പോള്‍.

antony-prithviraj

ആന്റണി പെരുമ്പാവൂരിന്റെ എഴുത്ത് ഷെയര്‍ ചെയ്ത് കൊണ്ട് 'എല്ലാം ഓക്കെ അല്ലേ, അണ്ണാ...' എന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോട് കൂടിയാണ് പൃഥ്വിയുടെ പോസ്റ്റിന് താഴെ ചില സംശയങ്ങളുമായി ആരാധകരും എത്തിയിരിക്കുന്നത്. ആന്റണി പങ്കുവെച്ച എഴുത്ത് ആരോ ഇംഗ്ലീഷില്‍ എഴുതിയതാണെന്നും അദ്ദേഹമത് മലയാളത്തിലാക്കി പോസ്റ്റ് ചെയ്തതാവാനേ വഴിയുള്ളുവെന്നും ചിലര്‍ സൂചിപ്പിച്ചു.

'പോസ്റ്റിയത് ആന്റണി അണ്ണന്‍ ആണേലും ആ എഴുത്തു വേറെ ആരുടെയോ ആണ്. ഇത്ര വ്യക്തമായി ആന്റണി ചേട്ടനോ, ലാലേട്ടനോ ചിന്തിക്കാന്‍ സാധ്യത ഇല്ല. അവര്‍ക്കതിനുള്ള ബുദ്ധി ഇല്ല. ഇത് പൃഥ്വി ഇഗ്ലീഷില്‍ എഴുതി കൊടുത്ത് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ആണോ എന്നൊരു സംശയം ഇല്ലാതില്ല! അന്നം തിന്നുന്നവര്‍ക്ക് അറിയാം. ഇങ്ങനെ ചിന്തിക്കാനും, എഴുതാനും മാത്രം ഉള്ള വിവേകബുദ്ധിയൊന്നും ഈ കാര്‍ ഡ്രൈവര്‍ക്ക് ഇല്ലെന്നത്. ഇത് മറ്റാരുടെയോ തലയില്‍ ഉദിച്ചതും, എഴുതി കൊടുത്തിട്ട് ഇയാളുടെ തലമണ്ടക്കിട്ടതാണെന്ന് ഉറപ്പാണ്.'

എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുന്നവരുമുണ്ട്. 'ആന്റണിക്ക് ഇങ്ങനെ ചിന്തിക്കാന്‍ ഉള്ള കഴിവ് ഇല്ലത്രേ. ഇങ്ങനെ ചിന്തിക്കണമെങ്കില്‍ രാജുവിനേ പറ്റുള്ളത്രേ. കഴിഞ്ഞ 25 വര്‍ഷമായി സിനിമ മേഖലയില്‍ അതിശക്തമായ സാനിധ്യമാണ് ആന്റണി. ബുദ്ധിയും ചിന്താശക്തിയും ഒന്നും വേണ്ട വെറുതെ കുറേ കാശും മോഹന്‍ലാലും കൂടെ ഉണ്ടെങ്കില്‍ വിജയം തന്നെ ഉണ്ടായി കൊള്ളും എന്ന് കരുതുന്നവര്‍ ആണ് മണ്ടന്‍മാര്‍.' എന്നാണ് ഒരു ആരാധകന്‍ വിമര്‍ശകര്‍ക്ക് മറുപടിയായി പറയുന്നത്.

antony-prithviraj

ഇതിനിടെ ആന്റണിയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 'മോഹന്‍ലാലിനെ ഫീല്‍ഡ് ഔട്ടായക്കിയ ഒരേയൊരാള്‍, അത് നുമ്മളാണെന്ന് എല്ലാവര്‍ക്കും അറിയാം. ആ '100 കോടി തള്ള്', സുരേഷ് കുമാര്‍ ഉദാഹരണമായി പറഞ്ഞന്നേയുള്ളൂ. പണ്ട് നമ്മുടെ ബോബി ചെമ്മണ്ണൂര്‍ ബോച്ചേ പറഞ്ഞപോലെ, മുതലാളിയെ പണിയെടുപ്പിച്ചു കോടീശ്വരനായ ലോകത്തിലെ ഒരേയൊരു തൊഴിലാളി. അതാണ് പെരുമ്പാവൂരിലെ ഈ അന്തോണി...

കൂടുതല്‍ പറഞ്ഞു മെഴുകേണ്ട, 100 കോടി കഥകളുടെ പിന്നാപ്പുറ വിശേഷങ്ങള്‍ എല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. പ്രൊഡക്ഷന്‍ മണി സ്രോതസ്സും കളക്ഷനുമെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കൂടുതല്‍ പറഞ്ഞ് ഉള്ള വില കളയണ്ട. കുറഞ്ഞ ചിലവില്‍ നല്ല സിനിമയെടുത്ത് കൂടുതല്‍ കളക്ഷന്‍ നേടാന്‍ ശ്രമിക്കുക. 2024 ല്‍ ചെറിയ പടങ്ങള്‍ക്ക് കിട്ടിയ വലിയ കളക്ഷന്‍ കാണുക. ഗിമ്മിക്കുകള്‍ക്ക് ഇനി നിലനില്‍പ്പില്ലെന്നാണ് ആന്റണിയോട് സിനിമാപ്രേമികള്‍ പറയുന്നത്.

അതേ സമയം പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനായിട്ടെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. കോടികള്‍ ചിലവഴിച്ച് ബിഗ് ബജറ്റിലൊരുക്കുന്ന എമ്പുരാന്‍ ഇതേ കൂട്ടുകെട്ടിലെ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്.

More from Filmibeat

Read more about: antony perumbavoor prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X