വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ! ടൊവിനോ തോമസിനോട് പൃഥ്വിരാജ്‌

By Prashant V R

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. ആടുജീവിതത്തിനായി നടന്‍ ശരീരഭാരം കുറച്ചതും പിന്നീട് ഫിറ്റ്‌നെസ് വീണ്ടെടുത്തതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിനിമകളിലെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് പൃഥ്വി നടത്താറുളളത്. ആടുജീവിതം ചിത്രീകരണം കഴിഞ്ഞ് നാട്ടിലെത്തിയ താരം ശരീരഭാരം വീണ്ടെടുക്കുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ടിനിടെ എടുത്ത ചിത്രങ്ങളെല്ലാം പൃഥ്വി നേരത്തെ പങ്കുവെച്ചിരുന്നു.

prithviraj-tovino thomas

അതേസമയം പൃഥ്വിരാജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഡയറ്റിങ്ങ് അവസാനിപ്പിച്ച് വ്യായാമവും ഭക്ഷണവും പരിശീലനവും വീണ്ടും ആരംഭിക്കുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിയുടെ പുതിയ ചിത്രം വന്നിരിക്കുന്നത്. ആടുജീവിതം ലുക്കില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം തടിച്ച്, മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന പൃഥ്വിയെ ആണ് ചിത്രത്തില്‍ കാണാനാവുക.

Recommended Video

How malayalam leading actors prevent baldness | FilmiBeat Malayalam

പൃഥ്വിരാജിന്റെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം എത്തിയിരുന്നു. അമ്പോ പൊളി എന്നായിരുന്നു സുഹൃത്തും നടനുമായ ടൊവിനോ തോമസിന്റെ കമന്റ്. പിന്നാലെ ടൊവിനോയ്ക്ക് മറുപടി കമന്റുമായി പൃഥ്വിയും എത്തിയിരുന്നു. വരൂ.. നമുക്ക് ഒരുമിച്ച് ജിമ്മാം. അപ്പനേം കൂട്ടിക്കോ എന്നായിരുന്നു ടൊവിനോയെ പരിശീലനത്തിന് ക്ഷണിച്ച് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതിന് മറുപടിയായി ചിരിച്ചുകൊണ്ട്.. ഉറപ്പായിട്ടും ഞാനും അപ്പനും റെഡി എന്ന് ടൊവിനോയും കമന്റായി കുറിച്ചു.

ടൊവിനോയ്ക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ഷിയാസ് കരീം, മാളവിക സി മേനോന്‍, ധ്രുവന്‍, പാരീസ് ലക്ഷ്മി തുടങ്ങിയ താരങ്ങളും പൃഥ്വിരാജിന്‌റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസ് അപ്പനൊപ്പമുളള ചിത്രം പങ്കുവെച്ച് എത്തിയിരുന്നത്. മസില്‍ പെരുപ്പിച്ച് ടൊവിനോയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത അച്ഛന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നിരവധി പേരാണ് ടൊവിനോയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നത്.

അപ്പന്‍ വന്‍ പൊളി മാന്‍ എന്നാണ് പൃഥ്വി ടൊവിനോയുടെ ചിത്രത്തിന് താഴെ കുറിച്ചിരുന്നത്. അതേസമയം സെവന്‍ത്‌ഡേ എന്ന ചിത്രം മുതലാണ് പൃഥ്വിരാജും ടൊവിനോയും സുഹൃത്തുക്കളായത്. തുടര്‍ന്ന് പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ടൊവിനോയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മൊയ്തീന് പിന്നാലെ പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലും പ്രധാന വേഷത്തില്‍ ടൊവിനോ അഭിനയിച്ചിരുന്നു.

Read more about: prithviraj tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X