മാലിയില്‍ നിന്നും സുപ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി പൃഥ്വി, കമന്റുമായി റോഷന്‍ മാത്യൂ

By Midhun Raj

പൃഥ്വിരാജിന്‌റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയും മകള്‍ അലംകൃതയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുന്ന സൂപ്പര്‍താരമാണ് പൃഥ്വി. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അയ്യപ്പനും കോശിയും ചിത്രത്തിന്‌റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായിട്ടാണ് പൃഥ്വിരാജ് മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുണ്ട് താരം. പൃഥ്വി പോസ്റ്റ് ചെയ്യാറുളള കുടുബ ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് പൃഥ്വിയും കുടുംബവും അവധി ആഘോഷത്തിനായി മാലി ദ്വീപിലേക്ക് പോയത്.

മാലിയില്‍ നിന്നുളള ചിത്രങ്ങളും

മാലിയില്‍ നിന്നുളള ചിത്രങ്ങളും വീഡിയോസുമെല്ലാം പൃഥ്വിയും സുപ്രിയയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് കുടുംബത്തിനൊപ്പം മറ്റൊരു രാജ്യത്തേക്ക് പൃഥ്വി പോയത്. അതേസമയം മാലിയില്‍ നിന്നുളള പൃഥ്വിരാജിന്‌റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത്തവണ സുപ്രിയയ്‌ക്കൊപ്പമുളള

ഇത്തവണ സുപ്രിയയ്‌ക്കൊപ്പമുളള ഒരു മനോഹര ചിത്രം പങ്കുവെച്ചാണ് താരം എത്തിയത്. ചിത്രത്തിന് താഴെ കമന്‌റുകളുമായി റോഷന്‍ മാത്യൂ, ശ്രിന്ദ, ഷിയാസ് കരീം തുടങ്ങിയ താരങ്ങളും എത്തിയിരുന്നു. താരങ്ങള്‍ക്ക് പുറമെ ആരാധകരും പൃഥ്വിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. കുരുതി, കോള്‍ഡ് കേസ് തുടങ്ങിയ ചിത്രങ്ങളാണ് അടുത്തിടെ പൃഥ്വിരാജിന്‌റെതായി ചിത്രീകരണം പൂര്‍ത്തിയായത്.

കുരുതിയില്‍ പൃഥ്വിക്കൊപ്പം

കുരുതിയില്‍ പൃഥ്വിക്കൊപ്പം റോഷന്‍ മാത്യൂവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ത്രില്ലര്‍ ചിത്രമായ കുരുതിയില്‍ വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. അതേസമയം കോള്‍ഡ് കേസില്‍ എസിപി സത്യജിത്ത് എന്ന റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ ചിത്രങ്ങള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെയും നവാഗതരുടെയുമെല്ലാം സിനിമകളില്‍ നടന്‍ അഭിനയിക്കുന്നുണ്ട്.

അഭിനയിക്കുന്ന സിനിമകള്‍ക്ക് പുറമെ

അഭിനയിക്കുന്ന സിനിമകള്‍ക്ക് പുറമെ പൃഥ്വി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ എമ്പുരാന് വേണ്ടിയും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫര്‍ വമ്പന്‍ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ലൂസിഫറിന്‌റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചത്.

പോസ്റ്റ് കാണാം

മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X