വീട്ടിലെ പ്രിയപ്പെട്ടവന്റെ പുതിയ ചിത്രവുമായി പൃഥ്വിരാജ്! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

പൃഥ്വിരാജ് സുകുമാരന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയും മകള്‍ അലംകൃതയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ് എപ്പോഴും എത്താറുണ്ട്. അടുത്തിടെയാണ് ആടുജീവിതത്തിന്റെ ചിത്രീകരണം കഴിഞ്ഞ് സൂപ്പര്‍താരം നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നത്. തുടര്‍ന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നടന്‍ വീട്ടില്‍ എത്തിയിരുന്നത്.

വീട്ടിലെത്തിയ ശേഷം ഭാര്യക്കും മകള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം നടന്‍ എത്തിയിരുന്നു. ലോക്ഡൗണ്‍ കാലം ആടുജീവിതത്തിന് വേണ്ടി കുറച്ച ശരീരഭാരം നടന്‍ വീണ്ടെടുത്തിരുന്നു. സിനിമ ചിത്രീകരണത്തിന് ശേഷവും വര്‍ക്കൗട്ട് ചെയ്യുന്നത് മുടക്കിയിരുന്നില്ല താരം. ഈ സമയത്ത് തന്റെ പുതിയ സിനിമകളുടെ പ്രഖ്യാപനവും പൃഥ്വിരാജ് സുകുമാരന്‍ നടത്തിയിരുന്നു.

അടുത്തിടെയായിരുന്നു

അടുത്തിടെയായിരുന്നു കുടുംബത്തിലെ പുതിയ അതിഥിയെയും പൃഥ്വി പരിചയപ്പെടുത്തിയിരുന്നത്. വളര്‍ത്തുനായ സോറോയുടെ ചിത്രമായിരുന്നു നടന്‍ പങ്കുവെച്ചിരുന്നത്. സോറോയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിയും സുപ്രിയയുമെല്ലാം എപ്പോഴും എത്താറുണ്ട്. പൃഥ്വിക്കും സുപ്രിയയ്ക്കും അലംകൃതയ്ക്കും ഏറെ പ്രിയപ്പെട്ടയാളാണ് സോറോ. ഞങ്ങളുടെ സോറോ ഇതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വിരാജ് മുന്‍പ് അതിനെ പരിചയപ്പെടുത്തിയിരുന്നത്.

ജൂണ്‍ ആറിനായിരുന്നു

ജൂണ്‍ ആറിനായിരുന്നു സോറോ ഇവരുടെ വീട്ടിലേക്ക് എത്തിയത്. സോറോയുടെതായി പൃഥ്വിരാജ് പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സുപ്രിയ എടുത്ത ഒരു ചിത്രമാണ് പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രകടപ്പാട് മമ്മ എന്ന് കുറിച്ചുകൊണ്ടാണ് സോറോ ഹലോ പറയുന്നത് പോലെ പൃഥ്വിരാജിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നിരിക്കുന്നത്.

മുന്‍പും സോറോയുടെ ചിത്രങ്ങളും

മുന്‍പും സോറോയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. ഇതേപോലെയുളള വളര്‍ത്തുനായയെ എവിടെയാണ് കിട്ടുന്നതെന്ന് ആരാധകര്‍ പൃഥ്വിയോട് ചോദിച്ചിരുന്നു. അവനെന്തൊരു ക്യൂട്ടാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സോറോയുടെ ചിത്രത്തിന് താഴെ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് മുന്‍പ് കമന്റുമായി എത്തിയിരുന്നത്.

മലയാളത്തിലെ യുവതാരങ്ങളില്‍

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും അഭിനയിച്ച നടന് ആരാധകരും ഏറെയാണ്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് പൃഥ്വി സിനിമകളില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രമൊരുക്കി സംവിധാനത്തിലും പൃഥ്വി കഴിവ് തെളിയിച്ചത്. ആദ്യ സിനിമ തന്നെ വന്‍വിജയമാക്കികൊണ്ടായിരുന്നു പൃഥ്വിരാജ് സംവിധായകനായും അരങ്ങേറ്റം കുറിച്ചത്.

നിലവില്‍ കൈനിറയെ

നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം മുന്നേറികൊണ്ടിരിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് തന്നെ നടന്റെ പുതിയ സിനിമകള്‍ ഒന്നൊന്നായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. നായകനായുളള സിനിമകള്‍ക്ക് പുറമെ പൃഥ്വിയുടെ ലൂസിഫര്‍ രണ്ടാം ഭാഗത്തിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫര്‍ വന്‍വിജയമായതിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗം പോലെ ലൂസിഫര്‍ രണ്ടാം ഭാഗവും വലിയ വിജയമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ചിത്രം കാണാം

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X