Just In
- 18 min ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 40 min ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
- 1 hr ago
ഭര്‍ത്താവിന്റെ പേര് കൈയില്‍ ടാറ്റു ചെയ്ത് ആരാധിക; ആ സ്നേഹത്തിന് നന്ദി പറഞ്ഞ് നടി മേഘ്ന രാജ്
- 2 hrs ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
Don't Miss!
- News
സംസ്ഥാനത്ത് 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി; ഇന്ന് ആശുപത്രിയിലെത്തിയത് 1285 പേര്
- Sports
ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കഥ കേട്ടതുമുതല്‍ കാത്തിരിക്കുന്ന സിനിമ, ഫസ്റ്റ്ലുക്ക് പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍
അഞ്ചാം പാതിരയുടെ വന്‍വിജയത്തിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് നായാട്ട്. മാര്ട്ടിന് പ്രകാട്ടിന്റെ സംവിധാനത്തില്‍ വരുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ചാക്കോച്ചനൊപ്പം ജോജു ജോര്‍ജ്ജ്, നിമിഷ സജയന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നായാട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. ചാക്കോച്ചന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പൃഥ്വിരാജും തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു.
മലയാളത്തിലെ എറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം പൃഥ്വി കുറിച്ചത്. കൂടെ സിനിമയുടെ സെറ്റില്‍ വെച്ച് രഞ്ജിത്തേട്ടന് പറഞ്ഞതു മുതല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്. കൂടെയുടെ ഷൂട്ടിങ്ങിനിടെ രഞ്ജിത്തേട്ടനാണ് മറ്റൊരു എഴുത്തുകാരന് പറഞ്ഞ കഥയെ കുറിച്ച് എന്നോട് പറയുന്നത്. അന്ന് മുതല്‍ സിനിമ പുറത്തിറങ്ങാനുളള കാത്തിരിപ്പിലായിരുന്നു ഞാന്‍.
ഇപ്പോള്‍ ആ ചിത്രവുമായി സംവിധായകന് മാര്‍ട്ടിനും ഛായാഗ്രാഹകന്‍ ഷൈജുവും വരികയാണ്. ഒപ്പം ചാക്കോച്ചന്, ജോജു, നിമിഷ, വിനയ് തുടങ്ങിയ മികവുറ്റ അഭിനേതാക്കളും. മലയാളത്തില്‍ എറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട്. പോസ്റ്ററിനൊപ്പം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം ചാക്കോച്ചന്, നിമിഷ, ജോജു എന്നിവര്‍ തന്നെയാണ് നായാട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലുമുളളത്. മങ്കി ക്യാപും സെറ്ററും ധരിച്ച് ആള്‍ക്കുട്ടത്തിനിടയിലൂടെ നടക്കുകയാണ് ഇവര്‍.
ജോസഫിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന്റെതാണ് സിനിമയുടെ രചന. ചാര്‍ലിയുടെ വിജയത്തിന് ശേഷമാണ് പുതിയ സംവിധാന സംരംഭവുമായി മാര്ട്ടിന് പ്രകാട്ട് എത്തുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ് ചെയ്യുന്നത്. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് നായാട്ടിന്റെ നിര്‍മ്മാണം. ഇവര്‍ക്കൊപ്പം നിര്‍മ്മാണ പങ്കാളിയായി മാര്ട്ടിന് പ്രകാട്ടും ഒപ്പമുണ്ട്.
ബെസ്റ്റ് ആക്ടര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് മാര്ട്ടിന് പ്രകാട്ട്, ബെസ്റ്റ് ആക്ടറിന് പിന്നാലെ എബിസിഡി, ചാര്‍ലി തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങി. ചാര്‍ലിയുടെ സംവിധാനത്തിന് 2015ല്‍ മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മാര്ട്ടിന് പ്രകാട്ടിന് ലഭിച്ചിരുന്നു. 2017ല്‍ ഉദാഹരണം സുജാത എന്ന സിനിമ ജോജു ജോര്‍ജ്ജിനൊപ്പം നിര്‍മ്മിച്ചും സംവിധായകന് എത്തി.